ഹജ്ജ്: ഖത്തറിൽനിന്നുള്ളവരെ തടയരുത്; ആഗോള സമ്മർദം വേണം
text_fieldsദോഹ: ഖത്തറില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള തടസ് സങ്ങള്‍ നീക്കം ചെയ്യുന്നതിന് അയൽരാജ്യത്തിനു മേൽ സമ്മര്‍ദം ചെലുത്തണമെന്ന് പ്രമുഖർ. ദോഹ ഇൻറര്‍നാഷനല്‍ സെൻറര്‍ ഫോര്‍ ഇൻറര്‍ഫെയ്ത്ത് ഡയലോഗ്(ഡി.ഐ.സി.ഐ.ഡി) അടുത്തിടെ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധ മതങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അവകാശ സംഘടനകളെയും പ്രതിനിധാനംചെയ്യുന്നവര്‍ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ‘ഉപരോധ പ്രതിസന്ധി: പ്രത്യാഘാതങ്ങള്‍ ഹജ്ജില്നിന്നും ഉംറയില്നിന്നും ഖത്തറിലെ പൗരന്മാരെയും പ്രവാസികളെയും തടയല്‍’ എന്ന പ്രമേയത്തിലായിരുന്നു പാനല്‍ ചര്‍ച്ച. സൗദി അധികൃതര്‍ ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുകയാണ്. ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് നിര്‍വഹിക്കുന്നതിന് സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനായി വ്യോമമേഖലയും കര അതിര്‍ത്തിയും തുറക്കണം. ഇതിന് അധികാരികള്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ രാജ്യാന്തര സമൂഹത്തോട് സേമ്മളനത്തിൽ പെങ്കടുത്തവർ ആവശ്യപ്പെട്ടു.
പാനല്‍ ചര്‍ച്ചയില്‍ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം, ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എൻ.എച്ച്.ആർ.സി), ഖത്തര്‍ ഹജ്ജ് കമ്മിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അയൽരാജ്യത്തെ അധികൃതര്‍ മതത്തെ രാഷ്ട്രീയവത്കരിക്കുന്നു. ഖത്തരി പൗരന്മാരെയും താമസക്കാരെയും ഹജ്ജ്-ഉംറ നിര്‍വഹിക്കുന്നതില്‍നിന്ന് തടയുന്നത് തുടരുകയാണെന്നാണ് അവരുടെ നടപടികളില്‍നിന്ന് വ്യക്തമാകുന്നത്. പുണ്യകർമത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ഓർമപ്പെടുത്തുകയാണെന്ന് പ്രമുഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.