ഹജ്ജ് രജിസ്ട്രേഷൻ 22 വരെ
text_fieldsദോഹ: ഖത്തറിൽനിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ഒക്ടോബർ 22ന് അവസാനിക്കുമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം. കഴിഞ്ഞ മാസം 22നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും hajj.gov.qa എന്ന വെബ്സൈറ്റ് വഴി ചൊവ്വാഴ്ച വരെ അപേക്ഷിക്കാം.
അപേക്ഷകളുടെ ഇലക്ട്രോണിക് സോർട്ടിങ്ങും അംഗീകാരത്തിനുള്ള നടപടിക്രമങ്ങളും നവംബറിൽ ആരംഭിക്കും. ഹജ്ജിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പ്രായം 18 വയസ്സിൽ കുറയാൻ പാടില്ല. പ്രവാസികൾക്കും ഇതര ജി.സി.സി പൗരന്മാർക്കും ഖത്തറിൽനിന്ന് ഹജ്ജിന് പോകാൻ അവസരമുണ്ട്. 45 വയസ്സ് പൂർത്തിയായിരിക്കണമെന്നാണ് നിബന്ധന. ഇവർ 15 വർഷമായി ഖത്തറിലെ പ്രവാസി ആയിരിക്കണമെന്നും നിബന്ധനയുണ്ട്. ഖത്തറിൽനിന്ന് ഇത്തവണ 4400 പേർക്കാണ് ഹജ്ജിന് പോകാൻ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.