സ്കൂളുകളിൽ ഇനി മുതൽ പകുതി കുട്ടികൾക്കും എത്താം
text_fieldsദോഹ: രാജ്യത്തെ സർക്കാർ,സ്വകാര്യ സ്കൂളുകളിൽ ഇനി 50 ശതമാനം വിദ്യാർഥികളെ പങ്കെടുപ്പിച്ച് അധ്യയനം നടത്താം. നേരത്തേ ഇത് സ്കൂളിെൻറ ആകെ ശേഷിയുടെ 42 ശതമാനം ആയിരുന്നു. െബ്ലൻഡഡ് അധ്യയനംതന്നെ തുടരാനും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസമന്ത്രാലയം തീരുമനിച്ചു. നിശ്ചിത കാലയളവിൽ നിശ്ചിത ശതമാനം വിദ്യാർഥികൾ ക്ലാസ് റൂമുകളിലെത്തുകയും ബാക്കിയുള്ളവർ ഓൺലൈനായും ക്ലാസിൽ പങ്കെടുക്കുന്ന രീതിയാണിത്. ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത കുട്ടികൾ അടുത്ത കാലയളവിൽ നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കും. ആഴ്ചയടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുക. ഇനി മുതൽ 50 ശതമാനം കുട്ടികൾക്ക് നേരിട്ട് സ്കൂളുകളിലെത്താം. 50 ശതമാനം വിദ്യാർഥികൾ ഓൺലൈനായും ക്ലാസിൽ പങ്കെടുക്കണം. എല്ലാവരുടെയും ഹാജർ നിർബന്ധമാണ്. സ്കൂളുകൾ അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ ക്ലാസുകൾ ആരംഭിക്കേണ്ടത്. എന്നാൽ, സ്വകാര്യസ്കൂളുകളും പ്രീ സ്കൂളുകളും ജനുവരി 10നുള്ളിൽ ക്ലാസുകൾ തുടങ്ങിയിരിക്കണം. സർക്കാർ സ്കൂളുകൾ ജനുവരി മൂന്നിനുള്ളിൽ ഈ സംവിധാനത്തിൽ ക്ലാസ് തുടങ്ങണം. മുൻകൂട്ടി അപേക്ഷ നൽകി അംഗീകാരം ലഭിച്ചാൽ സ്വകാര്യസ് സ്കൂളുകൾക്കും പ്രീ സ്കൂളുകൾക്കും എല്ലാദിവസവും രണ്ട് ഷിഫ്റ്റിൽ പ്രവർത്തിക്കാനും കഴിയും. എന്നാൽ, ഒരു ഷിഫ്റ്റിലെ വിദ്യാർഥികളുെട എണ്ണം 50 ശതമാനത്തിൽ കൂടാൻ പാടില്ല. അധ്യാപകരും മറ്റു ജീവനക്കാരും മുഴുസമയവും സ്കൂളിൽ ഹാജരുണ്ടാകണം. ടെക്നിക്കല്‍ സ്കൂളുകള്‍, സ്പെഷല്‍ സ്കൂളുകള്‍, വിദൂര ഗ്രാമങ്ങളിലെ സ്കൂളുകള്‍, ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലെ സ്വകാര്യ സ്കൂളുകള്‍, പ്രീ സ്കൂളുകള്‍ എന്നിവക്ക് 100ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ഓരോ ക്ലാസിലും ഒരുസമയം 15 വിദ്യാർഥികള്‍ മാത്രമേ പാടുള്ളൂ. ഇത്തരത്തിൽ ഗ്രൂപ്പുകളായി വിദ്യാർഥികളെ തിരിക്കണം. 1.5 മീറ്റര്‍ സുരക്ഷിതമായ അകലം വിദ്യാർഥികൾ തമ്മിൽ ഉറപ്പുവരുത്തണം. ഡെസ്കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം. വിദ്യാർഥികള്‍ മാസ്കുകള്‍ ധരിക്കണം. സ്കൂളിലേക്കുള്ള വിദ്യാർഥികളുടെ പോക്കും വരവും സ്കൂളുകള്‍ ക്രമീകരിക്കണം.
വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികള്‍ അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ സ്കൂളില്‍ വരേണ്ടതില്ല. ഓണ്‍ലൈന്‍ ക്ലാസിൽ പങ്കെടുത്താല്‍ മതി. സ്കൂളുകളിൽ കുട്ടികൾ എത്തുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്. മുമ്പ് ചില കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവർക്ക് വൈറസ് ബാധയേറ്റത് സ്കൂളിൽ നിന്നല്ലെന്ന് തെളിഞ്ഞിരുന്നു.
ഇവർക്ക് പുറത്തുനിന്നാണ് രോഗം പിടിപെട്ടത്. സ്കൂളുകളിൽനിന്നുള്ള കോവിഡ്ബാധയുടെ നിരക്ക് ഏെറ കുറവാണ്. സ്കൂളുകളിൽനിന്ന് രോഗവ്യാപനമുണ്ടാകുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യമന്ത്രാലയത്തിെൻറ പ്രത്യേകസംഘം സ്കൂളുകളിൽ കൃത്യമായ പരിശോധനക്കെത്തുന്നുണ്ട്. സ്കൂൾ വിദ്യാർഥികളുെട മൊത്തം കോവിഡ് പോസിറ്റിവ് നിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.
ഏതെങ്കിലും സ്കൂളുകളിലെ മൂന്ന് ക്ലാസ് റൂമുകളിൽ കോവിഡ് സ്ഥിരീകരിച്ചാൽ ആ സ്കൂൾ മൊത്തം രണ്ടാഴ്ചത്തേക്ക് അടച്ചിടും. അഞ്ചുശതമാനം അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചാലും ആ സ്കൂൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും.
കോവിഡ് സ്ഥിരീകരിക്കുന്ന ക്ലാസ് റൂമുകൾ ഉള്ള ഭാഗം മാത്രമേ നേരത്തേ അടച്ചിരുന്നുള്ളൂ.
െബ്ലൻഡഡ് സംവിധാനത്തിലെ ചട്ടങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്ക് അധികൃതർ പിഴ ചുമത്തും. ഇതിനു പുറമേ മറ്റു നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വിദ്യാഭ്യാസമന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.