Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദ്; തി​ര​ക്കേ​റി​യ...

ഹ​മ​ദ്; തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം

text_fields
bookmark_border
ഹ​മ​ദ്; തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം
cancel

ദോ​ഹ: ലോ​ക​ത്തെ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്‍നി​ര​യി​ല്‍ ഇ​ടം​പി‌​ടി​ച്ച് ഖ​ത്ത​റി​ലെ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം. എ​യ​ര്‍പോ​ര്‍ട്ട് കൗ​ണ്‍സി​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ലി​ന്റെ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​വും, മി​ഡി​ൽ ഈ​സ്റ്റി​ലെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യും നി​ല​നി​ർ​ത്തി​യ സ്​​കൈ​ട്രാ​ക്സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ പ​ട്ടി​ക​യി​ലും ഹ​മ​ദി​ന്റെ തി​ള​ക്കം. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ർ ആ​ശ്ര​യി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ഹ​മ​ദ് മാ​റി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ വി​മാ​ന​യാ​ത്രി​ക​രു​ടെ ക​ണ​ക്കു​ക​ള്‍വെ​ച്ചാ​ണ് എ.​സി.​ഐ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം പ​ത്താം​സ്ഥാ​ന​ത്തു​ണ്ട്. 52.72 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​രാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ദോ​ഹ വ​ഴി പ​റ​ന്ന​ത്. 14.8 ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന. ദു​ബൈ വി​മാ​ന​ത്താ​വ​ള​മാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. 92.33 ല​ക്ഷം യാ​ത്ര​ക്കാ​ര്‍. ല​ണ്ട​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തും ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ ഇ​ഞ്ചി​യോ​ണ്‍ മൂ​ന്നാം​സ്ഥാ​ന​ത്തു​മു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ പ​ത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ അ​ഞ്ചും ഏ​ഷ്യ​ന്‍ വ​ന്‍ക​ര​യി​ലാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

അ​തേ​സ​മ​യം ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ന്യൂ​ഡ​ല്‍ഹി വി​മാ​ന​ത്താ​വ​ളം ഒ​മ്പ​താം സ്ഥാ​ന​ത്തു​ണ്ട്. കോ​വി​ഡാ​ന​ന്ത​രം വ്യോ​മ​യാ​ത്രാ മേ​ഖ​ല​യു​ടെ ശ​ക്ത​മാ​യ കു​തി​പ്പാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​ഴ്സ് ഹ​ബ് എ​ന്ന നി​ല​യി​ലാ​ണ് ഹ​മ​ദ് ലോ​ക​മെ​ങ്ങു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad International airportQatar
News Summary - hamad airport is most rushed airport
Next Story