ഹമദ് വിമാനത്താവളത്തിന് ചാരുതയായി കോസ്മോസ് ശിൽപം
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കലാ ശേഖരത്തിലേക്കൊരു അപൂർവ സൃഷ്ടി കൂടി. ആധുനിക ശിൽപകലയിൽ അഗ്രഗണ്യനായ ഫ്രഞ്ച് കലാകാരൻ ജീൻ മൈക്കൽ ഒഥ്നിയലിെൻറ വിഖ്യാതമായ കോസ്മോസ് ശിൽപമാണ് വിമാനത്താവളത്തിലെ പുതിയ അതിഥി. ഖത്തർ മ്യൂസിയമാണ് കോസ്മോസ് വിമാനത്താവളത്തിൽ പ്രദർശിപ്പിക്കുന്നതിന് മുൻകൈയെടുത്തിരിക്കുന്നത്. ഉരുക്കിൽ നിർമ്മിച്ച് സ്വർണനിറം പകർന്ന കോസ്മോസ് ശിൽപം ഖത്തറിെൻറ പൈതൃകത്തെയും സംസ്കാരത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് ഒഥ്നിയൽ വ്യക്തമാക്കി. നേരത്തെ ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ അൽ മയാസയുമൊത്ത് ന്യൂയോർക്ക് ടൈംസ് ആർട്ട് ലീഡേഴ്സ് നെറ്റ്വർക്കിെൻറ പാനൽ ചർച്ചയിൽ ജീൻ ഒഥ്നിയൽ പങ്കെടുത്തിരുന്നു.
ഭൂഗോള സഞ്ചാര പഥത്തെയാണ് കോസ്മോസിലൂടെ ഒഥ്നിയൽ സൃഷ്ടിച്ചിരിക്കുന്നത്. ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടിയിൽ നിന്നും പ്രചോദനമായാണ് കോസ്മോസിെൻറ പിറവി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇസ്ലാമിക് ആസ്േട്രാലാബിൽ നിന്നാണ് കോസ്മോസ് നിർമ്മിക്കാൻ ഫ്രഞ്ച് കലാകാരന് പ്രചോദനം ലഭിച്ചത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മില്യൻ കണക്കിന് ജനങ്ങൾക്ക് കോസ്മോസിെൻറ സാന്നിദ്ധ്യം മികച്ച അനുഭവമായിരിക്കും. ഖത്തറിെൻറ കലാ പാരമ്പര്യം ജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള കലാകാരൻമാരുടെ സൃഷ്ടികളും ഹമദ് രാജ്യാന്തര വിമാനത്താവളത്തിെൻറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.