ഹമദ് വെറുമൊരു വിമാനത്താവളമല്ല
text_fieldsദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വെറുമൊരു വിമാനത്താവളമോ യാത്രാ കേന്ദ്രമോ അല്ല. നിരവധി കൗതുകക്കാഴ്ചകളും കലാരൂപങ്ങളുമൊക്കെയുള്ള അനുഭവങ്ങളുെട മഹാലോകമാണിവിടം. ഖത്തറിലേക്കെത്തുന്നവർക്ക് ആദ്യം കാണാൻ കഴിയുന്ന അത്ഭുതലോകവും അതുതെന്നയാണ്. ലോകപ്രശസ്തരായ നിരവധി കലാകാരന്മാരുടെ ശിൽപങ്ങളും സൃഷ്ടികളും ഇവിടെ കാണാം.
‘സമ്മർ ഇൻ ഖത്തർ’ കാമ്പയിനിൽ ഖത്തർ മ്യൂസിയവുമായി സഹകരിച്ച് കൾച്ചറൽപാസ് പ്രോഗ്രാമിെൻറ ഭാഗമാവുകയാണ് ഇപ്പോൾ ഹമദ് വിമാനത്താവളം. കൾച്ചറൽപാസ് പ്രോഗ്രാമിൽ പെങ്കടുത്ത 27 കലാകാരന്മാരും കലാസ്വാദകരും വിമാനത്താവളത്തിലെ വിവിധ കലാരൂപങ്ങളും ശിൽപങ്ങളും കാണാനെത്തി. അമേരിക്കൻ കലാകാരനായ കാവ്സിെൻറ ‘സ്മാൾലൈ’ എന്ന ശിൽപവും ഫ്രഞ്ച് കലാകാരനായ ജീൻമൈക്കൽ ഒതോനിയേലിെൻറ ‘കോസ്മോസ്’ ഇൻസ്റ്റലേഷനും വിമാനത്താവളത്തിൽ ഇൗയടുത്ത് സ്ഥാപിച്ചവയാണ്. ഇവയുടെ പിന്നിലെ രഹസ്യങ്ങളും മറ്റ് കാര്യങ്ങളും അതിഥികൾ മനസ്സിലാക്കി.
മരംകൊണ്ടുള്ള കളിപ്പാട്ടങ്ങളോടുള്ള കലാകാരെൻറ സ്നേഹവും ബന്ധവുമാണ് ‘സ്മാൾ ലൈ’ എന്ന സൃഷ്ടിക്ക് പിന്നിൽ. മരംകൊണ്ട് നിർമിച്ച കൂറ്റൻ പാവയാണ് ‘സ്മാൾ ലൈ’ ശിൽപം. അഫ്രോമോസിയ എന്ന മരത്തിലാണ് ഇതു തീർത്തിരിക്കുന്നത്. 15 ടൺഭാരമുണ്ട്. 32 അടി ഉയരവുമുണ്ട്. മ്യൂസിയം ഒാഫ് ഇസ്ലാമിക് ആർട്ടിലെ ഒരു കരകൗശല വസ്തുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘കോസ്മോസ്’ എന്ന കലാസൃഷ്ടി വിമാനത്താവളത്തിൽ ജീൻമൈക്കൽ തീർത്തിരിക്കുന്നത്. ലോകത്തിെൻറ മുഴുവൻഭാഗങ്ങളിൽനിന്നുമുള്ള യാത്രക്കാരുടെ യാത്രാപഥങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക ആശയത്തിലുള്ള കലാസൃഷ്ടിയാണിത്. വിമാനത്താവളത്തിൽ യാത്രക്കാർ ഒരുമിച്ചുകൂടുന്ന വടക്ക് ഇ, ഡി ഭാഗത്താണ് രണ്ട് കലാസൃഷ്ടികളും ഉള്ളത്.
വിവിധ ഭാഗങ്ങളിലായി 20ലധികം സ്ഥിരം കലാരൂപങ്ങളും ശിൽപങ്ങളുമാണ് ഇവിടെയുള്ളത്. പെയിൻറിങ്, ശിൽപം, മരംകൊണ്ടുള്ള നിർമിതികൾ, ഇലക്ട്രോണിക്സ് ആൻഡ് ഇൻററാക്ടിവ് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവയാണവ.‘സമ്മർ ഇൻ ഖത്തർ’കാമ്പയിെൻറ ഭാഗമായി വിവിധ കലാപരിപാടികളും സാംസ്കാരിക പരിപാടികളുമാണ് വിമാനത്താവളത്തിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.