ഹമദ് വിമാനത്താവളം അടുത്ത മാസം ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വികസനം പൂർത്തിയാക്കി അടുത്ത മാസം ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
വിപുലീകരണം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ ശേഷി പ്രതിവർഷം 58 ദശലക്ഷം യാത്രക്കാരായി വർധിക്കുമെന്നും അയാട്ട വേൾഡ് ഫിനാൻഷ്യൽ സിമ്പോസിയത്തിൽ അൽ ബാകിർ അറിയിച്ചു. ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ ഭാവിവിജയത്തിൽ നിർണായകമാകുന്ന വിപുലീകരണ പദ്ധതി, ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ അന്തിമഘട്ടം 2023 ജനുവരിയിൽ ആരംഭിക്കുമെന്നും അടുത്ത രണ്ടു വർഷത്തിനുള്ളിൽ വിപുലീകരണം പൂർത്തിയാകുന്നതോടെ വർഷത്തിൽ 70 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിനാകുമെന്നും അൽ ബാകിർ ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി 2030ഓടെ കാർബൺ ബഹിർഗമനം കുറച്ച്, കുറഞ്ഞത് 10 ശതമാനമെങ്കിലും സുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിക്കാൻ ഖത്തർ എയർവേസ് പ്രതിജ്ഞാബദ്ധമാണെന്നും വിതരണക്കാർ കൂടുതൽ സുസ്ഥിര വ്യോമയാന ഇന്ധനം ഉൽപാദിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിൽ ഖത്തർ എയർവേസ് വളരെ മുൻപന്തിയിലാ
ണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.