ഹമദ് വിമാനത്താവളത്തിന് വീണ്ടും നേട്ടം
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും നേട്ടം. ബ്രിട്ടീഷ് സ്റ്റാൻഡേഡ് ഇൻസ്റ്റിറ്റ്യൂഷെൻറ (ബി.എസ്.ഐ) അസറ്റ് മാനേജ്മെൻറ് സിസ്റ്റം ഐ.എസ്.ഒ 55001: 2014 അംഗീകാരം നിലനിർത്തി. മൂന്ന് വർഷത്തേക്കാണ് അംഗീകാരം.
വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളിലെ മികവുറ്റതും കാര്യക്ഷമമായതുമായ അസറ്റ് മാനേജ്മെൻറ് സംവിധാനത്തിനുള്ള അംഗീകാരമാണ് ബി.എസ്.ഐ അസറ്റ് മാനേജ്മെൻറ് സിസ്റ്റം ഐ.എസ്.ഒ സർട്ടിഫിക്കേഷൻ. 2018 മുതൽ ഈ അംഗീകാരം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.അസറ്റ് ഓപറേഷനുമായി ബന്ധപ്പെട്ട അസസ്മെൻറ് ഓഫ് റിസ്ക്, കോസ്റ്റ്, പെർഫോമൻസ് മേഖലകളിലെ മികവിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
അംഗീകാരം നിലനിർത്താനായതിൽ അഭിമാനമുണ്ടെന്നും അസറ്റ് മാനേജ്മെൻറിലെ പ്രയാസങ്ങളും ചെലവുകളും കുറച്ച് വിമാനത്താവളത്തിെൻറ ബിസിനസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്കാളികളാവുകയാണ് ലക്ഷ്യമെന്നും ഫെസിലിറ്റീസ് മാനേജ്മെൻറ് സീനിയർ വൈസ് പ്രസിഡൻറ് മൈക്കൽ മക്മില്ലൻ പറഞ്ഞു. കോവിഡ് പ്രതിരോധരംഗത്ത് മികച്ച നടപടികളാണ് വിമാനത്താവളം സ്വീകരിക്കുന്നത്. കോവിഡ്–19 പ്രതിരോധ മേഖലയിൽ സ്കൈട്രാക്സിെൻറ പഞ്ചനക്ഷത്ര പദവി നേടി മിഡിലീസ്റ്റിലും ഏഷ്യയിലും പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന ആദ്യ വിമാനത്താവളമായി ഹമദ് മാറിയിട്ടുണ്ട്. ആഗോള തലത്തിൽ തന്നെ മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ചുരുക്കം വിമാനത്താവളങ്ങൾക്ക് മാത്രമാണ് പഞ്ചനക്ഷത്ര പദവി ലഭിച്ചിരിക്കുന്നത്.
പഴുതടച്ച കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളാണ് ഹമദിന് തുണയായത്. കോവിഡ്–19 സുരക്ഷ മാനദണ്ഡങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കിയെന്ന് സ്കൈട്രാക്സ് വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഈയടുത്ത് 15 പി.പി.ഇ വെൻഡിങ് മെഷീനുകൾ വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം മാസ്ക്, കൈയുറ, ഹാൻഡ് സാനിറ്റൈസറുകൾ, ഫേസ് ഷീൽഡ് സംവിധാനങ്ങളും യാത്രക്കാർക്ക് വിമാനത്താവള അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.