Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡിൽ ഒറ്റപ്പെട്ട...

കോവിഡിൽ ഒറ്റപ്പെട്ട കുട്ടികൾക്ക്​ കരുതലുമായി ഹമദ്​

text_fields
bookmark_border
കോവിഡിൽ ഒറ്റപ്പെട്ട കുട്ടികൾക്ക്​ കരുതലുമായി ഹമദ്​
cancel
camera_alt

ഹമദ്​ മെഡിക്കൽ കോർപറേഷൻ 

ദോഹ: കോവിഡ്​ കാലത്ത്​ സാമൂഹിക സമ്പർക്കങ്ങളിൽ നിന്നും മാറിനിന്ന്​,​ ഒറ്റപ്പെടലിൻെറ പിരിമുറക്കത്തിൽ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടവർക്ക്​ കൈത്താങ്ങുമായി ഹമദ്​ മെഡിക്കൽ കോർപറേഷൻെറ ​മാനസികാരോഗ്യ വിഭാഗം.

സ്​കൂൾ അടച്ചതുമൂലം വീട്ടിൽ തന്നെ ഇരിക്കാൻ വിധിക്കപ്പെട്ട കുട്ടികൾ, പുറത്തിറങ്ങാനാവാതെ ഒതുങ്ങിക്കൂടിയ കുടുംബങ്ങൾ എന്നിവർക്കായാണ്​ ഹമദിനു കീഴിലുള്ള ചൈൽഡ്​ ആൻഡ്​ അഡോള​െസൻറ്​ മെൻറൽ ഹെൽത്ത്​​ സർവിസ്​ വിഭാഗം രംഗത്തിറങ്ങുന്നത്​.

ഈ വർഷം തുടക്കം മുതൽ രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ, കുട്ടികൾ എന്നിങ്ങനെ നിരവധിപേർ മാനസിക പിന്തുണ തേടി വിളിക്കുന്നതായി മെൻറൽ ഹെൽത്ത്​​ സർവിസ്​ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്​റ്റും ക്ലിനിക്കൽ ഡയറക്​ടറുമായ ഡോ. ജാസിം അൽമെറൈസ്​ പറഞ്ഞു. 'കോവിഡ്​ കാലത്ത്​ കുട്ടികൾ കൂടുതൽ അസ്വസ്​ഥത പ്രകടിപ്പിക്കുന്നതും വീട്ടിലും സൃഹൃത്തുക്കളുടെ അടുത്തും​ പ്രശ്​നം സൃഷ്​ടിക്കുന്നതുമായ പരാതികൾ ലഭിക്കുന്നുണ്ട്​.

ചില കുട്ടികൾക്ക്​ നേരത്തെ ആവേശത്തോടെ സമീപിച്ച കാര്യങ്ങളിൽ പോലും താൽപര്യം കുറയുന്നു. മറ്റു ചിലർ​ സ്​കൂൾ പഠനവിഷയങ്ങളിലും പ്രവർത്തനങ്ങളിലുംനിന്ന്​ പിന്നോട്ടുപോവുന്നു. ഉറക്കത്തിൽ സമയനിഷ്​ഠയില്ലായ്​മ, ഭക്ഷണത്തിൽ കൃത്യതയില്ലായ്​മ തുടങ്ങി വിവിധ പ്രശ്​നങ്ങളാണ്​ കുട്ടികളുടെ കാര്യത്തിൽ കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത്​. ഇത്തരം കാര്യങ്ങളിൽ ആരോഗ്യകരമായ ജീവിതാന്തരീക്ഷത്തിന്​ പരിഹാരം കണ്ടത്തേണ്ടതുണ്ട്​' -ഡോ. ജാസിം അൽമെറൈസ്​ പറയുന്നു.

ഹമദ്​ മെഡിക്കൽ കോർപറേഷനു കീഴിലെ ​കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്​നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക കൗൺസലിങ്​ സെൻറർ ആരംഭിച്ചതായും ഇവർ അറിയിച്ചു. ​

മാനസികരോഗ്യ വിദഗ്​ധൻ, നഴ്​സസ്​, തെറപ്പിസ്​റ്റ്​, സ്​പീച്ച്​​-ഭാഷ തെറപ്പിസ്​റ്റ്​, ഡയറ്റീഷ്യൻ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ടീമായാണ്​ ചികിത്സ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenHamadcovid19
News Summary - Hamad caring for lonely children in Covid
Next Story