രക്തദാനം ആവശ്യപ്പെട്ട് ഹമദ്
text_fieldsദോഹ: പൊതുജനങ്ങളിൽനിന്നും രക്തദാനം ആവശ്യപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ. വിവിധ ഗ്രൂപ് രക്തങ്ങൾ അടിയന്തരമായി വേണമെന്ന് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ച നിർദേശത്തിൽ ആവശ്യപ്പെടുന്നു.
ഒ പോസിറ്റിവ്, ഒ നെഗറ്റിവ്, എ നെഗറ്റിവ്, ബി നെഗറ്റവ്, എ.ബി നെഗറ്റിവ് എന്നീ രക്ത ഗ്രൂപ്പുകൾ അടിയന്തരമായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. താൽപര്യമുള്ളവർക്ക് ഹമദ് ജനറൽ ആശുപത്രിയിലെ രക്തദാന കേന്ദ്രത്തിലും ഹമദ് ബിൻഖലീഫ മെഡിക്കൽ സിറ്റിയിലെ ബൈത് അൽ ദിയാഫയിലുമെത്തി നേരിട്ട് രക്തം നൽകാം.
ഹമദ് ജനറൽ ഹോസ്പിറ്റലിൽ ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് ആറ് മുതൽ രാത്രി 11.30 വരെയും ശനിയാഴ്ച രാത്രി ഏഴ് മുതൽ 11.30 വരെയും രക്തം സ്വീകരിക്കും. ഹമദ് ബിൻഖലീഫ മെഡിക്കൽ സിറ്റിയിലെ ബൈത് അൽ ദിയാഫിൽ രണ്ട് സമയങ്ങളിലായി ദിവസവും രക്തം നൽകാം. ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ ഉച്ച ഒരു മണിവരെയും വൈകീട്ട് ആറ് മുതൽ രാത്രി 11.30 വരെയുമാണ് സമയം. ശനിയാഴ്ച രാത്രി ഏഴ് മുതൽ 11.30 വരെയും രക്തം നൽകാം. വെള്ളിയാഴ്ചകളിൽ രണ്ട് കേന്ദ്രങ്ങളും അവധിയായിരിക്കും. മലയാളികൾ ഉൾപ്പെടെ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ഖത്തറിലെ രക്തദാന മേഖലകളിൽ സജീവ സാന്നിധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.