ഹമദിന് നേട്ടം; സ്തനാർബുദ രോഗിക്ക് മുഴനീക്കിയ ദിവസം തന്നെ ഡിസ്ചാർജ്
text_fieldsദോഹ: ഹമദ് ജനറൽ ആശുപത്രിയിൽ, സ്തനാർബുദ രോഗിയിൽനിന്നും വിജയകരമായി മുഴ നീക്കം ചെയ്യുകയും അതേ ദിവസം തന്നെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് നൽകുകയും ചെയ്തു. ഇതാദ്യമായാണ് ഖത്തറിലെ ആശുപത്രിയിൽ ഗുരുതരമായ കേസിൽ, ശസ്ത്രക്രിയ ചെയ്ത ദിവസം തന്നെ ഡിസ്ചാർജ് നൽകുന്നത്. ഇത് നേട്ടമാണെന്ന് അധികൃതർ അറിയിച്ചു.
ഹമദ് ജനറൽ ആശുപത്രിയിലെ ഒരു സംഘം ബ്രസ്റ്റ് സർജിക്കൽ ഓങ്കോളജിസ്റ്റുകളാണ് ശസ്ത്രക്രിയ നിർവഹിച്ചത്.ആംബുലേറ്ററി കെയർ സെൻററിെൻറ ഡേ സർജറി വകുപ്പിൽ ഓങ്കോളോജിസ്റ്റിക് ബ്രസ്റ്റ് സർജൻ ഡോ. ഇർതിഫാ അൽ ശമ്മാരി, ഡോ. സൽമാൻ അൽ ഷിബാനി എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. റേഡിയോളജിസ്റ്റുകൾ, നഴ്സുമാർ, ഹിസ്റ്റോളജിസ്റ്റുകൾ എന്നിവരും ശസ്ത്രക്രിയയിൽ ഭാഗമായി.ഹമദ് മെഡിക്കൽ കോർപറേഷനെ സംബന്ധിച്ച് വലിയ നേട്ടമാണ് പിന്നിട്ടിരിക്കുന്നതെന്നും വിദഗ്ധരായ സംഘത്തിന് കീഴിൽ സ്തനത്തിലെ മുഴ വിജയകരമായി നീക്കാൻ കഴിഞ്ഞതായും ഡോ. ഇർതിഫാ അൽ ശമാരി പറഞ്ഞു.മൂന്ന് മണിക്കൂറെടുത്താണ് മുഴ നീക്കം ചെയ്തത്. ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടായതോടെ അന്നുതന്നെ ഡിസ്ചാർജ് ചെയ്തതായും ഡോ. അൽ ശമാരി കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയയുടെ എല്ലാ ഘട്ടത്തിലും പിന്തുണയും സഹായവും നൽകിയ ഹമദ് മെഡിക്കൽ കോർപറേഷനും മെഡിക്കൽ സംഘത്തിനും രോഗിയായ യുവതി പ്രത്യേക നന്ദി അറിയിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ സർജിക്കൽ സർവിസ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി, എച്ച്.എം.സി സർജറി വൈസ് ചെയർ ഡോ. മുഹമ്മദ് അൽ അക്കാദ്, സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് സാലിം തുടങ്ങിയവർക്ക് ഡോ. അൽ ഇർതിഫാ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.