ഖത്തർ ഹമദ് എയർപോർട്ടിന് ലോകാറാങ്കിങിൽ മൂന്നാം സ്ഥാനം; മിഡിൽ ഈസ്റ്റിൽ ഒന്നാംസ്ഥാനം
text_fieldsദോഹ: ലോകത്തെ മികച്ച മൂന്നാമത്തെ വിമാനത്താവളമായി ഖത്തർ ഹമദ് ഇൻറർനാഷനൽ എയർപോർട്ടിനെ തെരഞ്ഞെടുത്തു. സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് 2020 ലാണ് ഖത്തർ എയർപോർട്ടിന് നേട്ടം. മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളമായും ഇതിനെ തെരഞ്ഞെടുത്തു.
2014 ൽ പ്രവർത്തനം തുടങ്ങിയ ഖത്തർ ഹമദ് എയർപോർട്ട് ലോക റാങ്കിങിൽ ഒാരോ വർഷവും നില മെച്ചപ്പെടുത്തുന്നുണ്ട്. 2019 ൽ നാലാം സ്ഥാനത്തായിരുന്നു. അതാണ് ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
സ്കൈട്രാക്സ് 550 ഒാളം എയർപോർട്ടുകളെ ഉൾപ്പെടുത്തി യാത്രക്കാരിൽ നിന്ന് അഭിപ്രായശേഖരണം നടത്തിയാണ് റാങ്കിങ് നടത്തുന്നത്. മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ടായി ഖത്തറിനെ തെരഞ്ഞെടുക്കുന്നത് തുടർച്ചയായ ആറാമത്തെ വർഷമാണ്. ജീവനക്കാരുടെ സേവനങ്ങൾക്ക് മിഡിൽ ഈസ്റ്റിൽ ഖത്തർ എയർപോർട്ടിന് ഒന്നാം സ്ഥാനം ലഭിക്കുന്നത് തുടർച്ചയായ അഞ്ചാം വർഷമാണ്.
2017 മുതൽ ഖത്തർ എയർപോർട്ട് അതിെൻറ പഞ്ചനക്ഷത്ര പദവി നിലനിർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.