Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ്​ ലോകോത്തരം

ഹമദ്​ ലോകോത്തരം

text_fields
bookmark_border
ഹമദ്​ ലോകോത്തരം
cancel
camera_alt

പുരസ്​കാര പ്രഖ്യാപനം കേട്ടപ്പോൾ സന്തോഷം പങ്കിടുന്ന ഹമദ്​ വിമാനത്താവള അധികൃതർ 

ദോഹ: കോവിഡിനെ മാതൃകാപരമായി പ്രതിരോധിച്ച ഖത്തറിന്​ രാജ്യാന്തര തലത്തിൽ വീണ്ടുമൊരു തിലകച്ചാർത്തായി ഹമദ്​ ഇൻറർനാഷനൽ വിമാനത്താവളം. 2021ലെ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന ബഹുമതി​ ഹമദിന്​ സ്വന്തം.

ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളം

ബ്രിട്ടൻ ആസ്​ഥാനമായ 'സ്​കൈട്രാക്​സ്​ 2021' ആണ്​ വൻ വിമാനത്താവളങ്ങൾ മത്സരിച്ച പുരസ്കാ​ര പട്ടികയിൽ ദോഹയുടെ അടയാളമായ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തെ ലോകത്തെ ഏറ്റവും മികച്ച വ്യോമ കേന്ദ്രമായി ​െതര​െഞ്ഞടുത്തത്​. വ്യാഴാഴ്​ച രാ​ത്രിയിൽ ലണ്ടനിൽ നടന്ന പുരസ്​കാര പ്രഖ്യാപനം, തത്സമയം ദോഹയിലും പ്രദർശിപ്പിച്ചു. വിശിഷ്​ട വ്യക്​തികൾ സാക്ഷിയായ ചടങ്ങിൽ കൈയടികളോടെയായിരുന്നു പ്രഖ്യാപനം സ്വീകരിച്ചത്​. കോവിഡ്​ മഹാമാരി ലോകത്തെ എല്ലാ മേഖലയെയും പ്രതികൂലമായി ബാധിക്കുകയും, വിമാനത്താവളങ്ങൾ ഭാഗികമായോ പൂർണമായോ അടച്ചുപൂട്ടപ്പെടുകയും ചെയ്​തപ്പോൾ ഏറ്റവും മികച്ച സർവിസ്​ നടത്തി ഏഷ്യയുടെ ട്രാൻസിറ്റ്​ പോയൻറായി മാറിയാണ്​ ഹമദ്​ തിളങ്ങിയത്​.

'ഖത്തറിന്​ ഏറ്റവും അഭിമാനം നൽകുന്ന അംഗീകാരമാണിത്​. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദിനെ തെരഞ്ഞെടുത്തത്​ അഭിമാന നിമിഷമാണ്​. സേവന മികവിനും പ്രതിബദ്ധതക്കും യാത്രക്കാരിൽ നിന്ന്​ ലഭിച്ച അംഗീകാരം കൂടിയാണിത്​' -പുരസ്​കാര പ്രഖ്യാപനത്തിനു പിന്നാലെ ഹമദ്​ വിമാനത്താവളം ചീഫ്​ ഓപറേറിങ്​ ഓഫിസർ ബദ്​ർ മുഹമ്മദ്​ അൽ മീർ പറഞ്ഞു.

കഴിഞ്ഞ 18 മാസത്തെ കോവിഡ്​ കാലയളവിൽ ഏറ്റവും ദുഷ്​കരമായ സാഹചര്യത്തിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കിയും, മികച്ച സേവനങ്ങൾ ഉറപ്പിച്ചും നടത്തിയ പ്രവർത്തനങ്ങളാണ്​ അവാർഡിന്​ പരിഗണിച്ചത്​.

മധ്യേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം, 25 - 35 ദശലക്ഷം യാത്രക്കാരുടെ പട്ടികയിൽ വേൾഡ്​ ബെസ്​റ്റ്​, മധ്യേഷ്യയിലെ ബെസ്​റ്റ്​ എയർപോർട്ട്​ സ്​റ്റാഫ്​ തുടങ്ങിയ വിഭാഗങ്ങളിലും ഹമദ്​ പുരസ്​കാരങ്ങൾ നേടി.

2014ൽ പ്രവർത്തനം ആരംഭിച്ച വിമാനത്താവളം ചുരുങ്ങിയ കാലയളവിനുള്ളിലാണ്​ ലോ​കത്തെ തന്നെ ശ്രദ്ധേയമായി മാറിയത്​. ഖത്തറിലെ ലോകകപ്പ്​ ഒരുക്കങ്ങളിൽ നിർണായകം കൂടിയായിരുന്നു.

2020 ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ വിമാനത്താവളമായി. ഇപ്പോൾ നമ്പർ വൺ പദവിയും സ്വന്തമാക്കി. സുരക്ഷ, സേവനം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സാ​ങ്കേതിക തികവ്​ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച്​ യാത്രക്കാരുടെ വോട്ടിങ്ങി‍െൻറ കൂടി അടിസ്​ഥാനത്തിലാണ്​ പുരസ്​കാരം പ്രഖ്യാപിക്കുന്നത്​.

മികച്ച 10 വിമാനത്താവളങ്ങൾ

ഹമദ്​ രാജ്യാന്തര വിമാനത്താവളം

ടോക്യോ ഹനേഡ വിമാനത്താവളം

സിംഗപ്പൂർ ചാങ്​കി എയർപോർട്ട്​

ഇഞ്ചിയോൺ ഇൻറർ നാഷനൽ എയർപോർട്ട്​

ടോക്യോ നരിത എയർപോർട്ട്​

മ്യുണിക്​ എയർപോർട്ട്​

സൂറിച്​ എയർപോർട്ട്​

ലണ്ടൻ ഹീത്രൂ വിമാനത്താവളം

കൻസായ്​ ഇൻറർനാഷനൽ എയർപോർട്ട്​

ഹോ​ങ്കോങ്​​ വിമാനത്താവളം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad airportWorld News
News Summary - Hamad is world class
Next Story