ഹമദിന് ആർ.എച്ച് നെഗറ്റിവ് രക്തം വേണം
text_fieldsദോഹ: രക്തദാനത്തിന് സന്നദ്ധരായവർക്ക് മുന്നിൽ കൂടുതൽ രക്തം ആവശ്യപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ. ആർ.എച്ച് നെഗറ്റിവ് രക്തം അടിയന്തരമായി വേണമെന്നാണ് എച്ച്.എം.സിയുടെ ആവശ്യം. ആർ.എച്ച് നെഗറ്റിവ് രക്ത ഗ്രൂപ്പുകളായ ഒ നെഗറ്റിവ്, എ നെഗറ്റിവ്, എ ബി നെഗറ്റിവ്, ബി നെഗറ്റിവ് എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് സമൂഹ മാധ്യമങ്ങൾ വഴി അഭ്യർഥന നടത്തിയത്.
രക്തദാനത്തിന് സന്നദ്ധരാവുന്നവർക്ക് ഹമദ് ജനറൽ ആശുപത്രിക്ക് അരികിലെ ബ്ലഡ് ഡൊണേഷൻ സെൻററിൽ എത്താവുന്നതാണ്. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ രാത്രി 9.30 വരെയും, ശനിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ച രണ്ട് വരെയും കേന്ദ്രം പ്രവർത്തിക്കും.
കോവിഡ് കാലത്ത് രക്തദാനം ചെയ്യുന്നതിനെ കുറിച്ച് ആകുലപ്പെടേണ്ടതില്ല. ഏറ്റവും സുരക്ഷിതമാർഗങ്ങളും മുൻകരുതലുകളും സ്വീകരിച്ചാണ് ഹമദിനു കീഴിൽ രക്തം സ്വീകരിക്കുന്നത്.
17 വയസ്സിനു മുകളിൽ പ്രായമുള്ള, ആരോഗ്യവാനായ ഏതൊരു വ്യക്തിക്കും രക്തദാനം നിർവഹിക്കാം. ശരീരഭാരം 50 കിലോയിൽ കുറയാനോ ഹീേമാേഗ്ലാബിൻ അളവ് പുരുഷന്മാരിൽ 13.5നും സ്ത്രീകളിൽ 12.5നും താഴെ ആവാനോ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.