ഹമദ് തുറമുഖം: കണ്ടെയ്നർ ടെർമിനൽ 2െൻറ നിർമാണം പുരോഗമിക്കുന്നു
text_fieldsദോഹ: ഹമദ് തുറമുഖത്തെ കണ്ടെയ്നർ ടെർമിനൽ 2െൻറ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ഗതാഗത വാർത്ത വിനിമയ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഹമദ് തുറമുഖത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്നും ഖത്തറിലെ വമ്പൻ പദ്ധതികൾക്ക് പിന്തുണയേകാനും ഹമദ് തുറമുഖത്തിന് സാധിക്കുമെന്നും ഗതാഗത മന്ത്രാലയം ചൂണ്ടിക്കാട്ടി.
തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനൽ 2െൻറ നിർമാണം യഥാർഥ ദിശയിലാണ്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന 12 െട്രയിലറുകളുടെ ആദ്യ ബാച്ച് ക്യൂ ടെർമിനൽസ് സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റംബറിലും ഒക്ടോബറിലുമായി അടുത്ത 12 യൂനിറ്റ് െട്രയിലറുകൾ കൂടി ഇവിടെയെത്തുമെന്നും തുറമുഖ നടത്തിപ്പുകാരായ ക്യൂ ടെർമിനൽസ് വ്യക്തമാക്കി. എല്ലാ െട്രയിലറുകളും ഖത്തറിലാണ് നിർമിച്ചതെന്ന സവിശേഷതയും ഇതിനുണ്ടെന്നും ക്യൂ ടെർമിനൽസ് ചൂണ്ടിക്കാട്ടി.
കണ്ടെയ്നർ ടെർമിനൽ 2െൻറ പ്രവർത്തനങ്ങൾക്കാവശ്യമായ 3എച്ച്.എച്ച്.എം സി ക്വായ് െക്രയിനുകൾ എം.വി ഹ്യൂവാഷെങ് ലോങ്ങിൽ വിജയകരമായി ലോഡ് ചെയ്തിട്ടുണ്ടെന്നും ഒക്ടോബർ ആദ്യത്തിൽ ഇവിടെയെത്തുമെന്നും ക്യൂ ടെർമിനൽസ് ട്വീറ്റ് ചെയ്തു.നേരത്തെ ഹമദ് തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനൽ 2ൽ ആദ്യ കപ്പൽ എത്തിയതായി ഗതാഗത വാർത്ത വിനിമയ മന്ത്രാലയം അറിയിച്ചിരുന്നു.
തുറമുഖത്തിെൻറ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടെർമിനൽ 2െൻറ നിർമാണം. വെർട്ടിക്കൽ കണ്ടെയ്നർ ട്രാൻസ്പോർട്ടേഷന് വേണ്ടിയുള്ള റബർ-ടയേഡ് ഗാൻട്രി െക്രയിനുകളാണ്(ആർ.ടി.ജി) കപ്പലിൽ തുറമുഖത്തെത്തിയത്. കണ്ടെയ്നർ ടെർമിനൽ-2ൽ സ്ഥാപിക്കുന്ന െക്രയിനുകൾ ടെർമിനലിെൻറ പ്രാരംഭ പ്രവർത്തനങ്ങളിൽ നേരിട്ട് ഉപയോഗിക്കും.നാല് ഘട്ടങ്ങളായാണ് ടെർമിനൽ-2െൻറ നിർമാണം പൂർത്തിയാക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് ഘട്ടം പൂർത്തിയാക്കി 2022 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇത് തുറമുഖത്തിെൻറ ശേഷി പ്രതിവർഷം മൂന്നു ദശലക്ഷം ടി.ഇ.യുവാക്കി ഉയർത്തും. മവാനി ഖത്തറും ഖത്തർ നാവിഗേഷനും (മിലാഹ) ചേർന്ന് സംയുക്തമായി രൂപവത്കരിച്ച ക്യൂ ടെർമിനൽസ് എന്ന ടെർമിനൽ ഓപറേറ്റിങ് കമ്പനിയാണ് വികസന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.