ഹമദ് തുറമുഖം: വലിയ പരിസ്ഥിതി സൗഹൃദ പദ്ധതി
text_fieldsദോഹ: ലോകത്തിലേക്കുള്ള ഖത്തറിെൻറ മുഖ്യകവാടങ്ങളിലൊന്നായ ഹമദ് തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ ഹരിത തുറമുഖമെന്ന ഖ്യാതി. ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മേഖലയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് ഹമദ് തുറമുഖം. ലോകത്തിലെ ഇത്തരത്തിലുള്ള വലിയ ഹരിത തുറമുഖങ്ങൾക്കിടയിലും ഹമദിന് സ്ഥാനം കിട്ടി.
പരിസ്ഥിതിയെ ഒരു തരത്തിലും ബാധിക്കാതെയാണ് ഹമദ് തുറമുഖത്തിെൻറ രൂപരേഖ തയാറാക്കിയിരിക്കുന്നതെന്നും സാമ്പത്തിക നേട്ടത്തോടൊപ്പം പരിസ്ഥിതിയുടെ സംരക്ഷണവും ഉറപ്പുവരുത്തി സന്തുലിതമായ പാതയിലൂടെയാണ് തുറമുഖത്തിെൻറ നിർമാണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഹമദ് തുറമുഖ നിർമാണത്തിെൻറ ഭാഗമായി പവിഴപ്പുറ്റുകളുടെ 12,000 ഭാഗങ്ങളാണ് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചത്. അതോടൊപ്പം 14,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പവിഴപ്പാറയും മാറ്റിസ്ഥാപിച്ചു. സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും ഭക്ഷണം ലഭ്യമാക്കുന്നതിനുമായി 32,000നടുത്ത് കണ്ടൽമരങ്ങളും ചെടിത്തൈകളും നട്ടുപിടിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
തീർത്തും പരിസ്ഥിതി സൗഹൃദ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് നിർമാണ ഘട്ടങ്ങളിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. 2016ൽ പദ്ധതി ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പദ്ധതി എന്ന വിഭാഗത്തിൽ സീേട്രഡ് മറൈൻ അവാർഡ് കരസ്ഥമാക്കിയിരുന്നു.ഹമദ് തുറമുഖത്തിെൻറ മുഴുവൻ നിർമാണ ഘട്ടങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് പൂർത്തിയാക്കിയതെന്ന് മവാനി ഖത്തർ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.