പുതിയ ഷിപ്പിങ് സർവിസുമായി ഹമദ് തുറമുഖം
text_fieldsഎം.എസ്.സി ചാൾസ്റ്റൻ ഹമദ് പോർട്ടിൽ നങ്കൂരമിട്ടപ്പോൾ
ദോഹ: ഖത്തറിന്റെ ഹമദ് പോർട്ടിൽനിന്ന് കിഴക്കൻ ഏഷ്യയിലെയും നോർത്ത് അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലെയും പ്രധാന തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള പ്രതിവാര കപ്പൽ സർവിസ് ആരംഭിച്ചു. എം.എസ്.സി ചാൾസ്റ്റന്റെ ചിനൂക് -ക്ലാംഗാ സർവിസ് ആദ്യ കപ്പൽ ഹമദ് പോർട്ടിൽ നങ്കൂരമിട്ടു. പുതിയ കപ്പൽ സർവിസിലൂടെ ചരക്ക് വിതരണ ശൃംഖലകളുടെ പ്രവർത്തനവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക്സിൽ ഖത്തറിന്റെ പങ്ക് വികസിപ്പിക്കുകയും ചെയ്യുന്നു.
ചിനൂക് -ക്ലാംഗാ സർവിസിലൂടെ ഹമദ് പോർട്ടിനെ, കൊളംബോ, വുങ് ത്വാ, ഹൈഫോങ്, യാൻടൈൻ, നിങ്ബോ, ഷാങ്ഹായ്, ക്വിംഗ്ദാവോ, ബുസാൻ, സിയാറ്റിൽ, പ്രിൻസ് റൂപർട്ട്, വാൻക്വാവർ തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ഷിപ്പിങ് ഓപ്ഷനുകൾ ലഭിക്കുകയും ലോകത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. െഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുമായി (എം.എസ്.സി) സഹകരിച്ചുള്ള
ചിനൂക് -ക്ലാംഗാ സർവിസിലൂടെ ആഗോള സമുദ്ര ഭൂപടത്തിൽ ഹമദ് പോർട്ടിന്റെ സ്ഥാനം ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണുണ്ടായിരിക്കുന്നത്. ഇതുവഴി ഖത്തറിന്റെ വിദേശ വ്യാപാര രംഗത്ത് പുതിയ സാധ്യതകൾ തുറക്കുകയും ദേശീയ സമ്പദ്വ്യവസ്ഥയിൽ മികച്ച സ്വാധീനം ചെലുത്തുകയും ചെയ്യും.സുപ്രധാന ലോജിസ്റ്റിക്സ്, മാരിടൈം ഹബായി വളരുന്ന ഹമദ് പോർട്ട് മേഖലയിലെ ഏറ്റവും ആധുനികവും വലുതുമായ തുറമുഖങ്ങളിൽ ഒന്നാണ്. മികച്ച ആധുനിക സൗകര്യങ്ങൾ ഒരുക്കിയും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെയും ചരക്കുകളുടെ കൈമാറ്റശേഷി വർധിപ്പിച്ചും ശക്തവും സുസ്ഥിരവുമായ വിതരണ ശൃംഖല നിലനിർത്തുന്നതിൽ തുറമുഖം നിർണായക പങ്ക് വഹിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.