അറ്റ കൈ തുന്നിച്ചേർത്തു; ഹമദിലെ ശസ്ത്രക്രിയ വിജയം
text_fieldsദോഹ: പൂർണമായും അറ്റു പോയ കൈ യഥാസ്ഥാനത്ത് തുന്നിച്ചേർത്തുള്ള രാജ്യത്തെ പ്രഥമ ശസ്ത്രക്രിയ വിജയം. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ റുമൈല ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധരാണ് 55കാരെൻറ അപകടത്തിൽ പെട്ട് അറ്റുപോയ കൈ തുന്നിച്ചേർത്ത് സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമാക്കിയത്.
എച്ച് എം സിയെ സംബന്ധിച്ച് ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്നും ശസ്ത്രക്രിയയിൽ ഉൾപ്പെട്ട വിദഗ്ധരുടെ പരിചയസമ്പത്താണ് ശസ്ത്രക്രിയ വിജയമാക്കുന്നതിന് പിന്നിലെ പ്രധാന ഘടകമെന്നും റുമൈല ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറും പ്ലാസ്റ്റിക്,ഹാൻഡ് സർജനുമായ ഡോ. മുഹമ്മദ് മുർഷിദ് അൽ ദിലൈമി പറഞ്ഞു. അപകടം നടന്ന് കഴിഞ്ഞ് ഏഴ് മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിലെത്തിക്കാനയതാണ് മറ്റൊരു പ്രധാന ഘടകമെന്നും ഒമ്പത് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്നും ഡോ. അൽ ദിലൈമി വ്യക്തമാക്കി. ശസ്ത്രക്രിയ സംഘത്തെ സംബന്ധിച്ച് വളരെ സങ്കീർണ്ണമായ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. പ്രത്യേകം സജ്ജമാക്കിയ അത്യാധുനിക സംവിധാനങ്ങളാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.