ഹമദിെൻറ മെഡിക്കൽ കാർഡെടുക്കാം, സൗജന്യ ചികിത്സ നേടാം
text_fieldsദോഹ: പ്രവാസജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ എന്നത് എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. സ്വകാര്യമേഖലയിൽ ചികിത്സ തേടുക എന്നത് ചെലവേറിയതുമാണ്. ഹമദ് മെഡിക്കൽ കോർപറേഷെൻറ ഹെൽത് കാർഡ് എടുത്താൽ ഖത്തറിൽ സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ സൗജന്യമായി ലഭിക്കും.
ഖത്തർ ഐഡി കാർഡുള്ള ആർക്കും 100 റിയാൽ മാത്രം നൽകി മെഡിക്കൽ കാർഡ് എടുക്കാം. https://www.hamad.qa എന്ന സൈറ്റിൽ വിശദവിവരങ്ങൾ ഉണ്ടാകും. 107 എന്ന സഹായനമ്പറിൽ വിളിച്ചാൽ മലയാളത്തിൽ അടക്കം വിവരങ്ങൾ ലഭിക്കും. കാർഡ് കിട്ടിയാൽ അതിൽ ഹെൽത്ത് സെൻറർ നമ്പർ ഉണ്ടാകും. അവിെടയാണ് ചികിത്സക്കായി ചെല്ലേണ്ടത്. ബാച്ചിലർ ആണെങ്കിൽ റെഡ് ക്രസൻറിെൻറ വർക്കേഴ്സ് ഹെൽത് സെൻററിലാണ് പോകേണ്ടത്.
24 മണിക്കൂറും സേവനം ഉണ്ട്. രാവിലെ 5.30ന് എത്തിയാൽ തിരക്കുണ്ടാവില്ല. പ്രശ്നം അവിെട തീരുന്നില്ലെങ്കിൽ ബന്ധെപ്പട്ട മറ്റ് ഉന്നത വകുപ്പുകളിലേക്ക് ഡോക്ടർ കത്ത് തരും. മിസൈമീർ ഹെൽത് സെൻറർ: ഫോൺ-4040 8550, ഇൻഡസ്ട്രിയൽ ഏരിയ ഹെൽത് സെൻറർ: ഫോൺ-4041 6600, ദോഹ ഹെൽത് സെൻറർ: ഫോൺ- 4406 9917.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.