ഹമദിൽ യാത്രക്കാർ കൂടി, യാത്രകളും
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം(എച്ച്ഐഎ) മുഖേന ഈ വര്‍ഷം ആദ്യപാദത്തില്‍ യാത്ര ചെ യ്തത് 91.6 ലക്ഷം പേര്. യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും വിമാനസര്‍വീസുകളിലും വലിയതോതിലുള്ള വര്‍ധനവുണ്ടായത് സന്തോഷകരമായ സംഗതിയാണെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബാദര്‍ അല്‍ മീര്‍ ചൂണ്ടിക്കാട്ടി. വരും മാസങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിെൻറ വികസനത്തിനായി കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. നിരവധി രാജ്യാന്തര പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ വിമാനത്താവളത്തിനായി. രണ്ടാം ഘട്ട വികസനം നടപ്പാകുന്നതോടെ 2022ല്‍ 5.3കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിനുശേഷിയുണ്ടാകും.
കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 56,573 എയര്‍ക്രാഫ്റ്റ് സര്‍വീസുകളാണ് നടത്തിയത്. 5,05,581 ടണ്‍ കാര്‍ഗോയും ഇക്കാലയളവില്‍ കൈകാര്യം ചെയ്തു. എത്തിച്ചേരല്‍, പുറപ്പെടല്‍, ട്രാന്‍സിറ്റ് തുടങ്ങിയ വിഭാഗങ്ങളിലായി ജനുവരിയില്‍ 31,75,316 പേരും ഫെബ്രുവരിയില്‍ 31,47,683 പേരും മാര്‍ച്ചില്‍ 31,47683 യാത്രക്കാരും ഹമദ് വിമാനത്താവളം ഉപയോഗപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.07ശതമാനം വര്‍ധന. എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസിലും വര്‍ധന. വിമാനങ്ങളുടെ ടേക്ക്ഓഫിലും ലാന്‍ഡിങിലും കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.27 ശതമാനത്തിെൻറ വര്‍ധന. ജനുവരിയില്‍ 19,458 എയര്‍ക്രാഫ്റ്റ് നീക്കങ്ങളാണുണ്ടായത്. ഫെബ്രുവരിയില്‍ 17,563 എയര്‍ക്രാഫ്റ്റ് സര്‍വീസുകളും മാര്‍ച്ചില്‍ 19,552 സര്‍വീസുകളും കൈകാര്യം ചെയ്തു. ജനുവരിയില്‍ 1,60,218 ടണ്‍ കാര്‍ഗോയും ഫെബ്രുവരിയില്‍ 1,54,168 ടണ്ണും മാര്‍ച്ചില്‍ 1,91,194 ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.