കൂടുതൽ മൊബൈൽ രക്ത യൂനിറ്റുമായി ഹമദ്
text_fieldsദോഹ: രാജ്യത്ത് രോഗികൾക്ക് ആവശ്യമായ രക്ത ലഭ്യത വർധിപ്പിക്കുന്നതിനായി മൂന്ന് മൊബൈൽ രക്ത സേവന യൂനിറ്റുകൾ കൂടി ആരംഭിക്കാനൊരുങ്ങി ഹമദ് മെഡിക്കൽ കോർപറേഷൻ. 2022 ലോകകപ്പ് ഉൾപ്പെടെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയ മായ പരിപാടികൾ കൂടി മുന്നിൽ കണ്ടാണ് കൂടുതൽ ബ്ലഡ് സർവിസ് യൂനിറ്റ് നടപ്പാക്കാൻ ഒരുങ്ങുന്നത്. രക്തദാനത്തിന് സന്നദ്ധരായവരെ തേടിയെത്തുന്ന വിധത്തിലാവും മൊബൈൽ യൂനിറ്റിൻെറ സജ്ജീകരണം.
രക്തം ശേഖരിക്കാനും സൂക്ഷിക്കാനും കൂടുതൽ ശേഷിയോടെയാണ് പുതിയ മൊബൈൽ ബ്ലഡ് സർവിസ് യൂനിറ്റ് ഒരുങ്ങുന്നതെന്ന് എച്ച്.എം.സി ബ്ലഡ് ഡോണർ സെൻറർ മെഡിക്കൽ മാനേജർ സെദ്ദിഖ അൽ മഹ്മൂദി അറിയിച്ചു.
രാജ്യത്തെ സ്വദേശികളും വിദേശികളുമായവർക്കിടയിൽ രക്തദാനത്തിനുള്ള സന്നദ്ധത വർധിപ്പിക്കുന്നതിനായി വിവിധ പ്രചാരണ-ബോധവത്കരണ പരിപാടികൾ നടത്തുമെന്നും അവർ അറിയിച്ചു.
17 വയസ്സിനു മുകളിൽ പ്രായമുള്ള ആരോഗ്യവാനായ ആർക്കും രക്തദാനം ചെയ്യാവുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലാത്ത, 50 കിലോയിൽ കൂടുതൽ ശരീരഭാരമുള്ള സ്ത്രീക്കും പുരുഷനും എച്ച്.എം.സി കേന്ദ്രത്തിലെത്തി രക്തദാനം നിർവഹിക്കാം. പനി, ജലദോഷം ഉൾപ്പെടെ രോഗലക്ഷണങ്ങളൊന്നും ഉണ്ടാവാനും പാടില്ല.
വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഹമദ് മെഡിക്കൽ െസൻററിൽ പതിവായി രക്തദാന പരിപാടികൾ നടക്കാറുമുണ്ട്. നിലവിൽ രാജ്യത്തിനാവശ്യമായ മുഴുവൻ രക്തവും സന്നദ്ധ സേവകരിലൂടെതന്നെ ശേഖരിക്കുകയാണ് ഖത്തർ.
2020ൽ 40,131 പേരാണ് ഹമദിന് രക്തം നൽകിയത്. 1669 േപ്ലറ്റ്ലെറ്റ് ദാതാക്കളും ഉൾപ്പെടെയാണിത്. 2019ൽ ഇത് 35,397ഉം, 1470ഉം ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.