എച്ച്.എം.സി സംഘത്തിന് ഹംദാൻ മെഡിക്കൽ പുരസ്കാരം
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ ഗവേഷക സംഘം ഹംദാൻ മെഡിക്കൽ അവാർഡുമായി
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ഗവേഷക സംഘത്തിന് ഹംദാൻ മെഡിക്കൽ പുരസ്കാരം. അറബ് ലോകത്തെ മെഡിക്കൽ ഗവേഷണത്തിലും നവീകരണത്തിലുമുള്ള മികവിന്, ഹംദാൻ ബിൻ റാശിദ് അൽ മക്തൂം ഫൗണ്ടേഷൻ ഫോർ മെഡിക്കൽ ആൻഡ് എജുക്കേഷൻ സയൻസസ് നൽകുന്ന അവാർഡിനാണ് എച്ച്.എം.സി ഗവേഷക സംഘം അർഹരായിരിക്കുന്നത്.
ഗ്രാം നെഗറ്റിവ് ബാക്ടീരിയ കേസുകളിൽ ഓറൽ ആന്റിബയോട്ടിക്കുകളിലേക്കുള്ള പരിവർത്തനം എന്ന ഗവേഷണമാണ് നേട്ടത്തിനർഹമായത്. കുവൈത്ത് സർവകലാശാലയുമായും ഇസ്തംബൂൾ മെഡിപോൾ സർവകലാശാലയുമായും സഹകരിച്ച് എച്ച്.എം.സിയിലെ വിദഗ്ധരും ഗവേഷകരുമടങ്ങുന്ന സംഘമാണ് അവാർഡിനർഹമായ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയത്.
മൂന്നു മുതൽ അഞ്ചു വരെ ദിവസത്തെ മൈക്രോബയോളജിക്കൽ ആക്ടിവ് ഐ.വി തെറപ്പി പൂർത്തിയാക്കിയ ശേഷം എന്ററോബാക്ടീരിയൽ ബാക്ടറൽ ബാക്ടറീമിയ ബാധിച്ച രോഗികളിലെ ചികിത്സ ഓറൽ ആന്റിമൈക്രോബയൽ തെറപ്പിയിലേക്ക് മാറുന്നതിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുകയാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഹംദാൻ മെഡിക്കൽ പുരസ്കാരം നേടിയതിൽ ഏറെ അഭിമാനമുണ്ടെന്ന് എച്ച്.എം.സി കമ്യൂണിക്കബ്ൾ ഡിസീസ് സെന്ററിലെയും ഹമദ് ജനറൽ ആശുപത്രിയിലെയും മെഡിക്കൽ ഡയറക്ടറും പ്രമുഖ ഗവേഷകരിലൊരാളുമായ ഡോ. മുന അൽ മസ് ലമാനി പറഞ്ഞു.
അറബ് ഹെൽത്ത് കെയർ ഗവേഷണം, ജനിതകശാസ്ത്രത്തിനുള്ള അറബ് അവാർഡ്, ആരോഗ്യ സംരക്ഷണത്തിലെ മികച്ച ഗവേഷണം, ആരോഗ്യ സംരക്ഷണത്തിലെ ഇന്നൊവേഷൻ അവാർഡ്, മെഡിക്കൽ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ മേഖലക്ക് നൽകിയ സംഭാവനകൾക്കാണ് ഹംദാൻ മെഡിക്കൽ അവാർഡ് നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.