വർണലോകത്തെ പ്രതിഭകൾക്ക് കൈനിറയെ സമ്മാനങ്ങൾ
text_fieldsദോഹ: വർണലോകത്തെ പ്രതിഭകൾക്ക് കൈനിറയെ സമ്മാനങ്ങൾ. കുരുന്നുപ്രതിഭകളുടെ വർണവിസ്മയം തീർത്ത 'ഗൾഫ്മാധ്യമം' ഓൺലൈൻ തത്സമയ പെയിൻറിങ് മത്സരത്തിെൻറ വിജയികൾക്ക് പ്രൗഢമായ ചടങ്ങിൽ സമ്മാനങ്ങൾ നൽകി. വിവിധവിഭാഗങ്ങളിലെ വിജയികൾ: വാട്ടർ കളർ: കൃഷ്ണ അശോക കുമാർ (ഒന്നാം സ്ഥാനം), പുണ്യ പ്രമോദ് (രണ്ടാം സ്ഥാനം), പ്രണവ് സായ് കാർത്തികേയൻ (മൂന്നാംസ്ഥാനം)സ്കെച്ച് വിഭാഗം: ആഷിത ബിജു (ഒന്നാം സ്ഥാനം), എച്ച്. ദക്സിത് ദംസുര പീരിസ് (രണ്ടാം സ്ഥാനം), മുഹമ്മദ് സഫ്വാൻ (മൂന്നാം സ്ഥാനം)
ക്രയോൺസ്: അസ്മിൻ ഫാത്തിമ (ഒന്നാം സ്ഥാനം), മുഹമ്മദ് അർസ് നൗഷാദ് (രണ്ടാം സ്ഥാനം), അബ്ദുൽ റഖീബ് മുഹമ്മദ് (മൂന്നാം സ്ഥാനം). ബി.എസ്.എ, റോഡിയോ, ഹെൽക്കുലിസ് സൈക്കിളുകൾ, കിഡ്സ് സ്കൂട്ടറുകൾ, കീബോർഡ്, കളിപ്പാട്ടങ്ങൾ എന്നിവയാണ് വിവിധ കാറ്റഗറികളിലെ വിജയികൾക്ക് നൽകിയത്. 'ഡ്രീം ഹോം' , 'ഹാപ്പി ഫാമിലി', 'ഫെസ്റ്റിവൽ' എന്നീ വിഷയങ്ങളിൽ ലഭിച്ച നൂറുകണക്കിന് ചിത്രങ്ങളിൽനിന്നാണ് ജഡ്ജിങ് പാനൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുത്ത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സാക്ഷ്യപത്രങ്ങൾ അടുത്തയാഴ്ച വിതരണം ചെയ്യും.
ശനിയാഴ്ച വൈകീട്ട് 'ഗൾഫ് മാധ്യമം' ഓഫിസിൽ നടന്ന സമ്മാനവിതരണ ചടങ്ങിൽ 'ഗൾഫ് മാധ്യമം-മീഡിയവൺ' എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി അധ്യക്ഷതവഹിച്ചു.ബി.എസ്.എ, റോഡിയോ, ഹെൽക്കുലിസ് സൈക്കിളുകളുടെ അംഗീകൃതവിതരണക്കാരായ ന്യൂ ഇയർ സെൻറർ ആയിരുന്നു പരിപാടിയുടെ പ്രായോജകർ. കമ്പനി ഡയറക്ടർ അലി ഇഷാൻ റാമി, ഡയറക്ടർ ഹുസൈൻ യൂസഫ് റാഹിമി, ഓപറേഷൻ മാനേജർ റിസ റസ്തി, ബി.ഡി.എം അനിൽകുമാർ, ചിത്രകാരനും മത്സരത്തിൻെറ ജഡ്ജിങ്കമ്മിറ്റി തലവനുമായ ബാസിത്ഖാൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അസ്ഹറലി, നാസർ ആലുവ, കോഓഡിനേറ്റർ, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.ബ്യൂറോ ചീഫ് ഒ. മുസ്തഫ സ്വാഗതവും മാർക്കറ്റിങ് ആൻഡ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.