ഹാപ്പി ക്രിസ്മസ്
text_fieldsദോഹ: പ്രാർഥനകളും ആഘോഷങ്ങളുമായി ക്രൈസ്തവ വിശ്വാസ സമൂഹം തിരുപ്പിറവിയുടെ ആഘോഷത്തിൽ. ലോകമെങ്ങുമുള്ള വിശ്വാസികൾക്കൊപ്പം, ഖത്തറിലെയും പ്രവാസികളായ ക്രൈസ്തവർ തിരുപ്പിറവി ആഘോഷത്തെ വരവേൽക്കുന്നു.
അവധിക്കാലം തുടങ്ങുകയും പുതുവർഷത്തിനുള്ള കാത്തിരിപ്പിനുമിടയിലെത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. പള്ളികളിൽ നടക്കുന്ന ചടങ്ങുകൾക്ക് പുറെമ, വീടുകളിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികളും സജീവമാണ്. ഖത്തറിൽ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളാണ് ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയവയും ഉണ്ട്.
കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ കോവിഡിെൻറ നിയന്ത്രണങ്ങളിൽ തളച്ചിടപ്പെട്ടുവെങ്കിൽ ഇക്കുറി എല്ലാം വർണാഭമാണ്.
ഓൺലൈനിൽ നിന്ന് മാറി ആഘോഷം ഒാഫ്ലൈനായി. ഒമിക്രോൺ റിപ്പോർട്ടുകൾ നേരിയ ആശങ്കയുണ്ടെങ്കിലും ആഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറക്കുന്നില്ല.
പ്രവാസി മലയാളിയുടെ ആഘോഷങ്ങൾ ഡിസംബർ രണ്ടാം വാരം തന്നെ ആരംഭിച്ചിരുന്നു. ഇതിനായി നേരത്തേ തന്നെ വീടുകളും സ്ഥാപനങ്ങളും അലങ്കരിച്ചിരുന്നു.
വൈവിധ്യമാർന്ന അലങ്കാരങ്ങളും നക്ഷത്ര വിളക്കുമായി അബു ഹമൂർ ഐ.ഡി.സി.സി കോംപ്ലക്സ് ദിവസങ്ങൾക്ക് മുേമ്പ പ്രകാശ പൂരിതമായിരുന്നു. കടകളിൽ ആഴ്ചകൾക്ക് മുമ്പ് തന്നെ ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തിനായി വിവിധയിനം കേക്കുകൾ സജ്ജമായി. ക്രിസ്മസ് ട്രീകൾക്കും ആവശ്യക്കാർ ഏറെയുണ്ടായിരുന്നു.
രാജ്യത്തെ എല്ലാ ൈഹപ്പർ മാർക്കറ്റുകളിലും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്. ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് െഎക്യദാർഢ്യവുമായിക്കൂടിയാണ് ആഘോഷങ്ങൾ. കേക്കുകളിൽ ഖത്തറിെൻറ ദേശീയ ചിഹ്നങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
അബൂഹമൂറിലെ ചർച്ച് കോംപ്ലക്സാണ് മലയാളികൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിെൻറ ആഘോഷങ്ങളുടെ കേന്ദ്രം. 24ന് അർധരാത്രിയിലും, ക്രിസ്മസ് ദിനത്തിൽ രാവിലെയും വിവിധ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയോടെ കൂടി ആരാധന നടക്കും. പുതുവൽസര ചടങ്ങുകൾ 31ന് രാത്രിയും ആരംഭിക്കും. ദോഹ സെൻറ് തോമസ് സീറോ മലബാർ ചർച്ച്, മലങ്കര ഓർത്തഡോക്സ് ചർച്ച് എന്നിവിടങ്ങിൽ വിവിധ ചടങ്ങുകൾ നടക്കും.
ദോഹ ഇമ്മാനുവൽ മാർതോമ ഇടവകയിൽ ഗായക സംഘത്തിെൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു.
ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ റവ. തോമസ് മാർ തിമിതിയോസ് എപിസ്കോപ ക്രിസ്മസ് സന്ദേശം നൽകി. 47 അംഗങ്ങൾ അടങ്ങുന്ന ഗായക സംഘത്തിെൻറ ഗാനങ്ങളോടെ കരോൾ ഗംഭീരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.