ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ ഹാഷിഷ് പിടികൂടി
text_fieldsദോഹ: ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാനുള്ള ഷിപ്മെൻറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹാഷിഷ് ഖത്തർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് പിടികൂടി. 522 ഗ്രാം തൂക്കമുള്ള മയക്കുമരുന്നാണ് രാജ്യേത്തക്ക് കടത്താൻ ശ്രമിച്ചത്.
ഒരാഴ്ചമുമ്പായിരുന്നു എ.സി കംപ്രസറിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടിയത്. മയക്കുമരുന്ന്, ലഹരി വസ്തുക്കൾക്ക് കർശന നിരോധമുള്ള ഖത്തറിലേക്ക് ഇത്തരം വസ്തുക്കൾ കടത്തുന്നതും പിടിക്കപ്പെടുന്നതും അടുത്തിടെ വർധിക്കുകയാണ്.
നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിരന്തര മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ തുടർച്ചയായി അരങ്ങേറുന്നത്.
അതേസമയം, ഖത്തർ വിമാനത്താവളങ്ങളിൽ കസ്റ്റംസ് ജാഗ്രതാ പരിശോധന കൂടുതൽ തീവ്രമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷയടക്കം സൂക്ഷ്മമായി മനസ്സിലാക്കുന്ന സാങ്കേതിക സംവിധാനങ്ങളോടെയാണ് നിരീക്ഷണം തുടരുന്നതെന്നും കള്ളക്കടത്തുകാർ അവലംബിക്കുന്ന ഏത് പുതിയശൈലിയും പിടിക്കപ്പെടുമെന്നും കസ്റ്റംസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.