ഹസൻ ബിൻ അബ്ദുല്ല സ്പീക്കർ; ഡോ. ഹംദ ഡെ.സ്പീക്കർ
text_fieldsദോഹ: ശൂറ കൗൺസിലിെൻറ പുതിയ സ്പീക്കറായി ഹസൻ ബിൻ അബ്ദുല്ല അൽ ഗനിമിനെയും, ഡെപ്യൂട്ടി സ്പീക്കറായി ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതിയെയും തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത ആദ്യ ശൂറാ കൗൺസിലിെൻറ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പുതിയ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സ്ഥാനമേറ്റത്. തെരഞ്ഞെടുപ്പിൽ അഞ്ചാം നമ്പർ മണ്ഡലത്തിൽ നിന്ന് എതിരില്ലാതെയാണ് ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗനിം കൗൺസിൽ അംഗമായത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നാമനിർദേശത്തിലൂടെയാണ് വനിതാ അംഗമായ ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതി കൗൺസിലിൽ എത്തിയത്. ഖത്തർ നാഷനൽ കമ്മിറ്റി ഫോർ എജ്യൂക്കേഷൻ, കൾചർ, ആൻഡ് സയൻസ് സെക്രട്ടറി ജനറലും, സൈൻറിഫിക് എക്സലൻസ് അവാർഡ് സി.ഇ.ഒയും ആയി പ്രവർത്തിച്ചിരുന്നു. ശൂറാ കൗൺസിൽ സെക്രട്ടറി ജനറലായി അഹമ്മദ് നാസർ ഇബ്രാസിം അൽ ഫദലയെ നേരത്തെ അമീർ നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.