വിദ്വേഷ പരാമർശം: ദുർഗാദാസിനെ മലയാളം മിഷൻ കോഓഡിനേറ്റർ പദവിയിൽനിന്ന് പുറത്താക്കി
text_fieldsദോഹ: വിദ്വേഷ പരാമർശം നടത്തിയ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്റർ ദുർഗാദാസ് ശിശുപാലനെ തൽസ്ഥാനത്തുനിന്നും പുറത്താക്കി ഉത്തരവ്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടക്കടയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ, ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള പ്രവാസികളെയും മറ്റും മോശമായി ചിത്രീകരിച്ച് ദുർഗാദാസ് നടത്തിയ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതു സംബന്ധിച്ച് ഖത്തർ ചാപ്റ്റർ പ്രസിഡൻറ് അഭിമന്യു, വിവിധ മാധ്യമങ്ങളിലെ വാർത്തകൾ, സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ, വിവിധ സംഘനകളുടെ പരാതി എന്നിവ കണക്കിലെടുത്താണ് കോഓഡിനേറ്റർപദവിയിൽനിന്ന് നീക്കം ചെയ്യുന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാകട അറിയിച്ചു.
പരാമർശത്തിനെതിരെ ഖത്തറിലെ നഴ്സിങ് സംഘടനകൾ അംബാസഡർ, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.