വിദ്വേഷ പരാമർശം: ദുർഗാദാസിനെ ഖത്തറിലെ ജോലിയിൽനിന്നും പിരിച്ചുവിട്ടു
text_fieldsദോഹ: വിദ്വേഷ പരാമർശത്തിലൂടെ വിവാദത്തിലായ മലയാളം മിഷൻ മുൻ കോഓഡിനേറ്റർ ദുർഗാദാസ് ശിശുപാലനെ ജോലിയിൽനിന്നും നീക്കം ചെയ്ത് കമ്പനി അധികൃതർ. ദോഹയിലെ നാരങ് പ്രൊജക്ട്സ് എന്ന സ്ഥാപനമാണ് തങ്ങൾക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്‍റായ ദുർഗാദാസിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടുകൊണ്ട് നടപടി സ്വീകരിച്ചത്.
തങ്ങളുടെ ജീവനക്കാരൻ വിദ്വേഷ പരാമർശം നടത്തിയതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജോലിയിൽനിന്നും ഒഴിവാക്കിയതായി നാരങ് പ്രൊജക്സ് റീജനൽ ഡയറക്ടർ ടിം മർഫി അറിയിച്ചു.
തിരുവനന്തപുരത്തു നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്റർ പദവിയിൽനിന്നും ഇയാളെ പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.