ഹയ്യാ: താമസക്കാർക്ക് അഞ്ചു പേരെ അതിഥികളാക്കാം
text_fieldsദോഹ: ഹയ്യാ യാത്രക്കാർക്ക് ഖത്തറിലേക്കുള്ള വരവ് കൂടുതൽ എളുപ്പമാക്കി അധികൃതർ. പുതിയ നിർദേശപ്രകാരം ഖത്തറിലെ താമസക്കാർക്ക് ഹയ്യാ വഴിയുള്ള അഞ്ചു യാത്രക്കാരെ വരെ അതിഥികളാക്കാം. ഖത്തർ ഐഡിയുള്ളയാൾക്ക് മെട്രാഷിൽ രജിസ്റ്റർ ചെയ്ത വിലാസം പ്രകാരം ഹയ്യാ പോർട്ടലിൽ തങ്ങളുടെ വസ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതുപ്രകാരം ഹയ്യാ വഴി എത്തുന്ന നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ചു പേരെ വരെ അതിഥികളാക്കാം.
ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിലേക്ക് കൊണ്ടുവരുന്നവര്‍ക്കുള്ള സൗകര്യമാണ് ഹയ്യാ പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ആതിഥേയനായി ഹയ്യാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് താമസരേഖകള്‍ അപ് ലോഡ് ചെയ്താലാണ് അഞ്ചു പേര്‍ക്ക് താമസം ഒരുക്കാന്‍ കഴിയുക. ഹയ്യാ വിസകള്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്കേ ഈ താമസസൗകര്യം ഉപയോഗപ്പെടുത്താനാകൂ. ഒരിക്കല്‍ ഇങ്ങനെ പേര് ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നീട് അതിഥിയെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. അതിനാല്‍തന്നെ കൃത്യമായ വിവരങ്ങളായിരിക്കണം നല്‍കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. അതിഥികളുടെ പേര് ചേര്‍ക്കാത്ത പ്രോപ്പര്‍ട്ടികള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും. നേരത്തേ ഹയ്യാ വിത്ത് മീ വഴി അപേക്ഷിച്ചവർക്ക് താമസം സംബന്ധിച്ച് പിന്നീട് വിവരങ്ങൾ നൽകിയാൽ മതിയായിരുന്നു. എന്നാൽ, പുതിയ അപ്ഡേഷനുകൾക്കു പിന്നാലെ, ഹയ്യാ എൻട്രി പെർമിറ്റിന് രജിസ്റ്റർ ചെയ്യുമ്പോൾതന്നെ താമസ വിവരങ്ങളും നൽകണം.
ഹയ്യാ വിത്ത് മീക്കു പുറമെ, ഖത്തർ ടൂറിസം ഹയ്യാ ഇ-വിസകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓൺ അറൈവൽ വിസ ഇല്ലാത്ത രാജ്യക്കാർക്കുള്ള പ്രവേശനം, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രഫഷൻ ബാധകമല്ലാതെ ഹയ്യാ ഇ-വിസ, ഷെങ്കൻ, യു.എസ് ഉൾപ്പെടെ വിസയുള്ളവർക്കുള്ള ഹയ്യാ വിസ എന്നിവയാണ് ഖത്തർ ടൂറിസം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.