പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഇനി എല്ലാ ദിവസവും പ്രവർത്തിക്കും
text_fieldsദോഹ: രാജ്യത്തെ 17 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഔദ്യോഗിക അവധിദിനങ്ങളിലും വെള്ളി, ശന ി ദിനങ്ങളിലും പതിവുപോലെ പ്രവർത്തിക്കും. നവംബർ ഒന്നുമുതലാണ് പുതുക്കിയ സമയക്രമം നിലവിൽ വരുക. രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷെൻറ (പി.എച്ച്.സി.സി) കീഴിലുള്ള 27 ഹെൽത്ത് സെൻററുകളിൽ 17 എണ്ണമാണ് അവധി ദിനങ്ങളിലും പ്രവർത്തിക്കുക. നവംബർ ഒന്നുമുതൽ ഈ ഹെൽത്ത് സെൻററുകൾ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ പ്രവർത്തിക്കും. എയർപോർട്ട്, വെസ്റ്റ് ബേ, ഉംഗുവൈലിന, ഉമർ ബിൻഖതാബ്, അൽ വക്റ, റൗദത് അൽ ഖെയ്ൽ, മദീനത് ഖലീഫ, അൽഖോർ, അൽ ശമാൽ, ഉംസലാൽ, ലബൈബ്, അബൂബക്കർ അൽസിദ്ദീഖ്, മിസൈമീർ, അൽ റയ്യാൻ, അൽ ശഹാനിയ, മുൈഅദർ, അൽ ജുമൈലിയ എന്നിവിടങ്ങളിലാണിത്.
ജനറൽ മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, നഴ്സിങ് സേവനങ്ങൾ തുടങ്ങിയ ആരോഗ്യസേവനങ്ങളാണ് ഇനി മുതൽ അവധിദിനങ്ങളിലും ലഭിക്കുക. നിലവിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെയും പിന്നീട് വൈകുന്നേരം നാലു മുതൽ രാത്രി 11 വരെയുമാണ് സെൻറുകളുെട പ്രവർത്തനസമയം. എന്നാൽ, വാരാന്ത്യങ്ങളിലും പൊതു അവധിദിനങ്ങളിലും ഈ സമയക്രമത്തിൽ മാറ്റമുണ്ടായിരുന്നു. ഹെൽത്ത്സെൻററുകളുടെ ചില വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നുമില്ല. എന്നാൽ, നവംബർ ഒന്നു മുതൽ സാധാരണ ദിവസങ്ങൾപോലെതന്നെ അവധി ദിനങ്ങളിലും 17 ആശുപത്രികൾ ഇനി മുതൽ പ്രവർത്തിക്കും. രോഗികൾക്ക് എളുപ്പത്തിൽ ആരോഗ്യസേവനം ലഭ്യമാക്കാനുള്ള ഹെൽത്കെയർ കോർപറേഷെൻറ യത്നത്തിെൻറ ഭാഗമായാണ് പരിഷ്കാരം. മികച്ച ആരോഗ്യപരിരക്ഷയാണ് ആശുപത്രികളിൽ ലഭിക്കുന്നത്. ആറു സെൻററുകളിൽ 24 മണിക്കൂറും അടിയന്തര സേവനങ്ങളും നൽകുന്നുണ്ട്.
റൗദത്ത് അൽ ഖെയ്ൽ ഹെൽത് സെൻറർ, ഗറാഫത്ത് അൽ റയ്യാൻ ഹെൽത്സെൻറർ, അൽ കഅ്ബൻ ഹെൽത് സെൻറർ, അൽ ശമാൽ ഹെൽത്സെൻറർ, അബൂബക്കർ അൽ സിദ്ദീഖ് ഹെൽത് സെൻറർ എന്നിവിടങ്ങളിലാണ് അടിയന്തര സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നത്. രാജ്യത്തിെൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് എല്ലാ ഭാഗത്തുമുള്ള രോഗികൾക്ക് സേവനം നൽകുക എന്ന ലക്ഷ്യത്തോടെ ആകെ 27 ഹെൽത് സെൻററുകളാണ് പ്രവർത്തിക്കുന്നത്.
ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ൈപ്രമറി ഹെൽത് കെയർ കോർപറേഷനാണ് ഖത്തറിൽ പ്രാഥമിക ചികിത്സാസൗകര്യങ്ങൾ പൊതുമേഖലയിൽ ഒരുക്കുന്നത്. ദേശീയ ആരോഗ്യനയത്തിനനുസരിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള രോഗീസൗഹൃദ ചികിത്സയാണ് എല്ലാ ഹെൽത്സെൻറുകളിലും നൽകുന്നത്. ആഴ്ചയിലെ അവധിദിനങ്ങളിലും പൊതു അവധിദിനങ്ങളിലും സാധാരണപോലെ ആശുപത്രികൾ പ്രവർത്തിക്കുന്നത് സാധാരണ തൊഴിലാളികളടക്കം ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യും. രോഗികൾക്ക് പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുത്താതെയും േജാലിയിൽനിന്ന് അവധിയെടുക്കാതെയും 17 ഹെൽത്സെൻറുകളിലും എത്തി ചികിത്സ തേടാനുള്ള വഴിയാണ് നവംബർ ഒന്നുമുതൽ ഒരുങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.