വിദ്യാർഥികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് പരിശോധനക്കു ശേഷം മാത്രം
text_fieldsദോഹ: മാറാരോഗമുള്ള വിദ്യാർഥികൾക്കും വീട്ടിൽ വിട്ടുമാറാത്ത രോഗബാധിതരായ അടുത്ത ബന്ധുക്കളുള്ളവർക്കും നൽകുന്ന േക്രാണിക് കണ്ടീഷൻ സർട്ടിഫിക്കറ്റ് ആവശ്യമായ പരിശോധനകൾക്ക് ശേഷം മാത്രമെന്ന് എച്ച്.എം.സി പീഡിയാട്രിക് എമർജൻസി സെേൻറഴ്സ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ അംരി പറഞ്ഞു. ആരോഗ്യാവസ്ഥ പരിഗണിച്ച് വിദ്യാർഥി സ്കൂളിൽ ഹാജരാകേണ്ടതുണ്ടോ എന്ന് വിശദമായി പരിശോധിക്കും. അതിനുശേഷം മാത്രമായിരിക്കും സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി അടച്ചിട്ട സ്കൂളുകൾ സെപ്റ്റംബർ ഒന്നുമുതൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്. എന്നാൽ,
വിട്ടുമാറാത്ത രോഗമുള്ള വിദ്യാർഥികളും സ്വന്തം വീട്ടിൽ മാറാരോഗമുള്ള രക്തബന്ധു ഉള്ളവർക്കും സ്കൂളിലെത്തി പഠനം നടത്തേണ്ടതില്ല. ഇവർ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനോടൊപ്പം േക്രാണിക് കണ്ടീഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചില വിദ്യാർഥികൾക്ക് മാറാരോഗങ്ങളുണ്ടാകാം, എന്നാൽ, രോഗത്തിെൻറ തീവ്രത കുറവായിരിക്കാം. ഇതുപോലെത്തന്നെയാണ് കുട്ടികൾക്കൊപ്പം താമസിക്കുന്ന മാറാരോഗമുള്ള അടുത്ത ബന്ധുക്കളും. രോഗമുണ്ടെങ്കിലും അതിെൻറ തീവ്രതയും ഗുരുതരാവസ്ഥയും കുറവായിരിക്കും. ഈ സാഹചര്യത്തിൽ ഡോക്ടർ പരിശോധിക്കുകയും ആവശ്യമെങ്കിൽ മാത്രം സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതായിരിക്കും. എല്ലാ ദീർഘകാല രോഗങ്ങളെയും പൊതുവായി കാണാൻ സാധിക്കുകയില്ല. മാറാരോഗങ്ങളുണ്ടെങ്കിലും രോഗിക്ക് സ്കൂൾ പോകുന്നതിന് തടസ്സങ്ങളുണ്ടാകില്ല. ഈ സാഹചര്യത്തിൽ പരിശോധന അനിവാര്യമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് -19 അതിെൻറ എല്ലാ തീവ്രതയോടെയും നമുക്കിടയിലുണ്ടെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് -19 പശ്ചാത്തലത്തിൽ ജീവിത സാഹചര്യം മാറിയത് ഉൾക്കൊള്ളാൻ കുട്ടികൾക്ക് പ്രയാസകരമായിരിക്കും. ഈ സാഹചര്യത്തിൽ രക്ഷിതാക്കളും മാതാപിതാക്കളുമാണ് കുട്ടികളെ ബോധവത്കരിക്കേണ്ടത്. കുട്ടികളുടെ ഏത് ചോദ്യങ്ങൾക്കും മറുപടി നൽകി അവരുടെ ആശങ്കകൾ അകറ്റേണ്ടതും രക്ഷിതാക്കളുടെ ബാധ്യതയാണ്. ഡോ. അൽ അംരി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.