ആരോഗ്യം: മിഡിലീസ്റ്റിൽ ഖത്തർ ഒന്നാമത്
text_fieldsദോഹ: മികച്ച ആരോഗ്യ സംവിധാനമൊരുക്കുന്നതിൽ ഖത്തറിന് വൻ നേട്ടം. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് ഖത്തറിനുള്ളതെന്ന് ലെഗാറ്റം േപ്രാസ്പെരിറ്റി ഇൻഡെക്സ് റിപ്പോർട്ട് പുറത്തുവിട്ടു. ആഗോള തലത്തിൽ ഖത്തറിന് 13ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 149 രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളുടെ ആരോഗ്യനിലവാരം കണക്കാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിെൻറ ആരോഗ്യസംവിധാനത്തിെൻറ ഗുണമേന്മ(ശാരീരിക–മാനസിക ആരോഗ്യം ഉൾപ്പെടെ), ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ ലഭ്യത തുടങ്ങിയ മൂന്ന് കാര്യങ്ങളാണ് ലെഗാറ്റം െപ്രാസ്പെരിറ്റി സൂചിക സർവേക്ക് മാനദണ്ഡങ്ങളായി സ്വീകരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ലെഗാറ്റം ഇൻഡക്സിൽ ഖത്തറിന് മികച്ച നേട്ടമാണുള്ളത്.
ആഗോള തലത്തിൽ 2008ൽ 27ാം സ്ഥാനത്തായിരുന്ന ഖത്തർ 2018ൽ 13ലാണ് എത്തി നിൽക്കുന്നത്. നമ്മുടെ ആരോഗ്യസംവിധാനത്തിലൂടെ രോഗികൾക്ക് നൽകുന്ന ആരോഗ്യപരിരക്ഷയുടെ ഗുണനിലവാരത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ആരോഗ്യമേഖലയിൽ രാജ്യത്തിെൻറ വികസനം ഈയടുത്ത വർഷങ്ങളിലായി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണെന്നും ക്ഷമത വർധിപ്പിക്കുന്നതിലും രോഗചികിത്സയുടെ ഗുണമേന്മയും കണക്കിലെടുത്താൽ വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും വളരെ വേഗത്തിൽ തന്നെ ഈ നേട്ടത്തിലെത്താൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
2011 മുതൽ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ മാത്രം ഏഴ് പുതിയ ആശുപത്രികളും നിരവധി സ്പെഷ്യാലിറ്റി സൗകര്യങ്ങളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റി ദോഹ കാമ്പസിൽ മാത്രം നാല് ആശുപത്രികളും എച്ച് എം സി ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ കമ്മ്യൂണിക്കബിൾ ഡിസീസ് സെൻറർ, ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ആംബുലേറ്ററി കെയർ സെൻറർ, വിമൻസ് വെൽനെസ് ആൻഡ് റിസർച്ച് സെൻറർ എന്നിവയാണ് മെഡിക്കൽ സിറ്റിയിൽ പ്രവർത്തനമാരംഭിച്ച ആശുപത്രികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.