ലബനാനിലെ സിറിയക്കാർക്ക് വൈദ്യ സേവനം വർധിപ്പിക്കാൻ ഖത്തർ റെഡ്ക്രസൻറ്
text_fieldsദോഹ: കിഴക്കൻ ലബനാനിലെ സിറിയൻ അഭയാർഥികൾക്ക് മെഡിക്കൽ സേവനങ്ങൾ നൽകുന്നതിെൻറ ഭാഗമായി ആർസർ മുനിസിപ്പാലിറ്റി, മെഡിക്കൽ ഇസ്ലാമിക് അസോസിയേഷനുമായി ഖത്തർ റെഡ്്ക്രസൻറ് സൊസൈറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണാപത്രം പ്രകാരം അർസൽ, ബെകാ തുടങ്ങിയ പ്രദേശങ്ങളിലെ സിറിയൻ അഭയാർഥികൾക്ക് നൽകിവരുന്ന പ്രാഥമികാരോഗ്യ പരിരക്ഷ പദ്ധതി ഉന്നത മെഡിക്കൽ സംവിധാനങ്ങൾ ഉൾപ്പെടുത്തി വികസിപ്പിക്കും. മെഡിക്കൽ സേവന രംഗത്തെ വിടവുകൾ നികത്താനും ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി പ്രവർത്തിക്കും.
മെഡിക്കൽ ഇസ്ലാമിക് അസോസിയേഷൻ ചെയർമാൻ ഡോ. മഹ്മൂദ് അൽ സയിദ്, അർസൽ മുനിസിപ്പാലിറ്റി ചെയർമാൻ ബാസിൽ അൽ ഹാജിരി, ലബനാനിലെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി േപ്രാഗ്രാം മാനേജർ ഹുസൈൻ ഹംദാൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ റെഡ്ക്രസൻറുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സുവർണാവസരമാണ് പദ്ധതിയിലൂടെ കൈവന്നിരിക്കുന്നതെന്നും സിറിയൻ, ഫലസ്തീൻ തുടങ്ങി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള അഭയാർഥികൾക്കും പിന്നോക്ക ജനവിഭാഗങ്ങൾക്കും സഹായമെത്തിക്കുന്ന മുൻനിര സേവന സന്നദ്ധ സംഘമാണ് ഖത്തർ റെഡ്ക്രസെൻറന്നും ഡോ. അൽ സയിദ് പറഞ്ഞു. അർസൽ പ്രദേശത്തെ ഏറ്റവും വലിയ മാനുഷിക സഹായ സന്നദ്ധ സംഘടനകളിലൊന്നാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയെന്ന് അൽ ഹജിരി ചടങ്ങിൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.