ആരോഗ്യമേഖല: ശസ്ത്രക്രിയാ സേവനങ്ങള്‍ അതിവേഗം
text_fieldsദോഹ: ഖത്തറിലെ ആരോഗ്യമേഖലയിൽ ശസ്ത്രക്രിയ സേവനങ്ങള്‍ വൻ പുരോഗതിയിൽ. ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍ ഹമദ് ജനറല്‍ ആശുപത്രിയുടെ (എച്ച്.ജി.എച്ച്) ജനറല്‍ സര്‍ജറി വകുപ്പില്‍ വിവിധ സ്പെഷാലിറ്റികളിലായി നടന്നത് 9,717 ശസ്ത്രക്രിയകളാണ്. ശസ്ത്രക്രിയകളില്‍ 50 ശതമാനത്തിലധികവും അടിയന്തര സാഹചര്യങ്ങളിലാണ് നടക്കുന്നത്. അടിയന്തര ശസ്ത്രക്രിയാ സേവനങ്ങളെ ട്രോമയായും മറ്റുള്ളവയായും തിരിച്ചിട്ടുണ്ട്. ട്രോമ പ്രത്യേക വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. മറ്റ് അടിയന്തര ശസ്ത്രക്രിയകള്‍ പ്രത്യേക സംഘം പരിശോധിക്കുകയും രോഗികളുടെ അവസ്ഥക്കനുസരിച്ച് വിവിധ പരിശോധനകള്‍ നടത്തുകയും ചെയ്യുന്നു. മറ്റു കേസുകളെ അപേക്ഷിച്ച് അര്‍ബുദ കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. വിവിധതരം അർബുദ ശസ്ത്രക്രിയകളെക്കുറിച്ച് മള്‍ട്ടി ഡിസി പ്ലിനറി ടീമുകളാണ് തീരുമാനമെടുക്കുന്നത്.
അർബുദ കേസുകള്‍ അല്ലാത്തവയില്‍ രോഗിയുടെ അവസ്ഥക്കനുസരിച്ചാണ് തീരുമാനമെടുക്കുന്നത്. ജനുവരിയില്‍ 1779 ശസ്ത്രക്രിയകളാണ് അർബുദ വകുപ്പ് നടത്തിയത്. ജൂണ്‍ 30 ഉച്ച വരെ 1448 ശസ്ത്രക്രിയകള്‍ നടത്തി. രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ ആശുപത്രിയുടെ ശേഷി വ ര്ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമാണ് എച്ച്.ജി.എച്ചിെൻറ ശസ്ത്രക്രിയ സേവനങ്ങളുടെ വിപുലീകരണം. ട്രോമ, എമര്‍ജന്‍സി സെൻററിനു സമീപത്താണ് പുതിയ ശസ്ത്രക്രിയ സേവന സൗകര്യം. പഴയ വനിത ആശുപത്രിയാണ് പുതിയ സര്‍ജിക്കല്‍ കോംപ്ലക്സായി മാറ്റിയത്. എച്ച്.ജി.എച്ചിെൻറ പുതിയ സര്‍ജിക്കല്‍ ഇൻറന്‍സിവ് കെയര്‍ യൂനിറ്റിെൻറ അവസാന ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്.
2013ല്‍ ആരംഭിച്ച എച്ച്.എം.സി ഓപറേറ്റിങ് തിയറ്റര്‍ വിപുലീകരണ പദ്ധതിയുടെ അന്തിമഘട്ടമാണ് ഇതോടെ സാധ്യമായത്. ശസ്ത്രക്രിയയും വൈദ്യചികിത്സവും കൂടുതല്‍ സങ്കീര്‍ണവും സമഗ്രവുമാണ്. പാന്‍ക്രിയാസ്, കരള്‍, വന്‍കുടല്‍, ആമാശയം, പിത്തസഞ്ചി എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ സാധാരണ ശസ്ത്രക്രിയകളാണ് ജനറല്‍ സര്‍ജറി വകുപ്പ് കൈകാര്യം ചെയ്യുന്നത്. അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ്, പിത്തസഞ്ചി, പാന്‍ക്രിയാറ്റിസ്, കുടല് തടസ്സങ്ങള്‍, പ്രമേഹത്തെത്തുടര്‍ന്നുള്ള കാലിലെ അണുബാധകള്‍ എന്നീ സാഹചര്യത്തിലാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.