ബഹ്റൈൻ ബാലികക്ക് ഹമദിൽ വിജയകരമായ തലച്ചോർ ശസ്ത്രക്രിയ
text_fieldsദോഹ: ബഹ്റൈനിൽ നിന്നുള്ള 10 വയസ്സുകാരിക്ക് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ഹമദ് ജനറൽ ആശുപത്രിയിൽ വി ജയകരമായ തലച്ചോർ ശസ്ത്രക്രിയ. ഹമദ് ജനറൽ ആശുപ ത്രിയിൽ ഇതാദ്യമായാണ് പീഡിയാട്രിക് വിഭാഗത്തിലെ രോഗിക്ക് വളരെ സങ്കീർണമായ തലച്ചോർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനത്തിലായിരുന്നു ശസ്ത്രക്രിയ. ഹമദ് ജനറൽ ആശുപത്രിയിലെ ഹൈബ്രിഡ് ഓപറേഷൻ തിയറ്ററുകൾ കൃത്യസമയത്ത് തന്നെ രോഗിയുടെ സ്ഥിതിഗതികൾ വിലയിരുത്താൻ സഹായിക്കുമെന്നും ശസ്ത്രക്രിയ നടപടികൾ വിജയകരമാക്കുന്നതിനുള്ള അടിയന്തര പരിശോധനകൾ എളുപ്പത്തിലാക്കുമെന്നും എച്ച്.ജി.എച്ച് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സിറാജ് ബെൽഖൈർ പറഞ്ഞു.
2017 നവംബറിലാണ് തലച്ചോറിൽ രക്തസ്രാവം മൂലം ബഹ്റൈനിൽ നിന്നുള്ള രോഗിയെ ഹമദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തക്കുഴലുകളുടെ വിന്യാസത്തിൽ ജന്മനാലുള്ള കുഴപ്പമാണ് അമിത രക്തസ്രാവത്തിന് കാരണമായതെന്നാണ് ഹമദ് ജനറൽ ആശുപത്രിയുടെ കണ്ടെത്തൽ. ഇതാണ് പിന്നീട് എച്ച്.എം.സിക്ക് കീഴിലുള്ള ജനറൽ ആശുപത്രിയിലെ ഹൈബ്രിഡ് ഓപറേറ്റിങ് സംവിധാനത്തിലൂടെ വിജയകരമായി പരിഹരിച്ചത്. രക്തസ്രാവം നിർത്തുന്നതിനുള്ള മാർഗങ്ങൾ നേരത്തേ തേടിയെങ്കിലും വീണ്ടും രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സങ്കീർണമായ ശസ്ത്രക്രിയ സംബന്ധിച്ച് കൂടിയാലോചന നടത്തിയതെന്നും തീരുമാനമെടുത്തതെന്നും ഡോ. ബെൽഖൈർ വ്യക്തമാക്കി. തലച്ചോറിലെ സെറിബ്രൽ ആർട്ടറിവെനസ് മാൽഫോർമേഷൻ എന്ന അവസ്ഥയാണ് കുട്ടിക്ക് ബാധിച്ചിരുന്നത്.
തലച്ചോറിലെ സിരകളും ധമനികളും തമ്മിലുള്ള അസാധാരണമായ ബന്ധപ്പെടലിന് ഇത് കാരണമാകുമെന്നും ഡോ. ബെൽഖൈർ വിശദീകരിച്ചു. മേഖലയിൽതന്നെ വളരെ വിരളമായ ഹൈബ്രിഡ് ഓപറേറ്റിങ് റൂം ഖത്തറിൽ ഹമദ് ജനറൽ ആശുപത്രിയിൽ മാത്രമാണുള്ളത്. 2016 ഡിസംബറിൽ പ്രവർത്തനമാരംഭിച്ചതിന് ശേഷം ഇതുവരെയായി 19 രോഗികൾക്ക് ഹമദിലെ ഹൈബ്രിഡ് ഓപറേറ്റിങ് റൂമിെൻറ പ്രയോജനം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.