ഉപരോധത്തിനും തടയിടാനാവാത്ത കുതിപ്പ്: നേട്ടങ്ങളുടെ നെറുകയിൽ രാജ്യത്തെ ആരോഗ്യമേഖല
text_fieldsദോഹ: മേഖലയിലെ ചില രാജ്യങ്ങൾ ഖത്തറിനു മേല്‍ നടത്തിയ ഉപരോധം പ്രഖ്യാപിച്ചിട്ടും കിത ക്കാതെ നേട്ടങ്ങളിലേക്ക് കുതിച്ചുയർന്ന് രാജ്യത്തെ ആരോഗ്യമേഖല. ഏറ്റവും മികച്ചതും ഗു ണമേന്മയാർന്നതുമായ ആരോഗ്യ സേവനങ്ങളാണ് പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർ ക്കും ഖത്തറിലെ ആരോഗ്യരംഗം നൽകിക്കൊണ്ടിരിക്കുന്നത്. സേവനമികവും സാങ്കേതിക മുന്നേറ്റവും കണക്കിലെടുത്ത് ലണ്ടന്‍ ആസ്ഥാനമായുള്ള ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ അഞ്ചാമത്തെ മികച്ച ആരോഗ്യ സംരക്ഷണ സംവിധാനമായി പ്രഖ്യാപിച്ചത് ഖത്തർ ആരോഗ്യമേഖലയെയാണ്. സിംഗപ്പൂര്‍, ലക്സംബര്‍ഗ്, ജപ്പാന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായാണ് ഖത്തർ തലയുയർത്തി നിൽക്കുന്നത്. മിഡിൽഇൗസ്റ്റ് മേഖലയിൽ അജയ്യരായി ഒന്നാം സ്ഥാനത്തുതന്നെയാണ് ഇപ്പോഴും രാജ്യത്തെ ആരോഗ്യരംഗത്തിെൻറ സ്ഥാനം.
ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി) നിരവധി പുതിയ ആശുപത്രികളും മറ്റു സൗകര്യങ്ങളുമാണ് സമീപകാലത്ത് ആരംഭിച്ചത്. നേരേത്ത വനിതാ ആശുപത്രി സ്ഥിതിചെയ്തിരുന്ന കേന്ദ്രത്തിൽ ആരംഭിക്കുന്ന സര്‍ജിക്കല്‍ സ്പെഷാലിറ്റി സെൻററിലെ 50 ശതമാനം നവീകരണ പ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയായി. ശേഷിക്കുന്ന ജോലികൾ വരുംമാസങ്ങളിൽ പൂർണമാകുന്നതോടെ പ്രത്യേക ശസ്ത്രക്രിയ സൗകര്യം 2021ഓടെ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച്.എം.സി അറിയിച്ചു. ഓർത്തോപീഡിക് സർജറി, വാസ്കുലർ സർജറി, യൂറോളജി, അവയവം മാറ്റിവെക്കൽ എന്നിവ ഉൾപ്പെടെ നിരവധി ശസ്ത്രക്രിയ സേവനങ്ങൾ പുതിയ സൗകര്യത്തിലേക്ക് മാറ്റിയേക്കും. ബരിയാട്രിക് ശസ്ത്രക്രിയ സേവനങ്ങളും പുതിയ കേന്ദ്രത്തിലേക്ക് മാറും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സർജിക്കൽ സ്പെഷാലിറ്റി സെൻററിന് വലിയ രീതിയിലാണ് മാറ്റങ്ങളുണ്ടാവുകയെന്ന് എച്ച്.എം.സി ശസ്ത്രക്രിയ വിഭാഗം വൈസ് ചെയർ ഡോ. മുഹമ്മദ് എൽ അഖാദ് പറഞ്ഞു.ഹ്രസ്വകാല വിശ്രമ പരിചരണം ആവശ്യമുള്ള രോഗികള്‍ക്കായി ദാം സ്പെഷലൈസ്ഡ് കെയര്‍ സെൻറര്‍ ആരംഭിച്ചതാണ് മറ്റൊരു ചുവടുവെപ്പ്.
സെൻററിൽ രോഗികളെ താമസിപ്പിച്ച് വിനോദ തെറപ്പി, ഫിസിയോതെറപ്പി, മെഡിക്കല്‍, നഴ്സിങ് കെയര്‍ എന്നീ സേവനങ്ങള്‍ ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പുതിയ ട്രോമ ആന്‍ഡ് എമര്‍ജന്‍സി സെൻററും തുറന്നിരുന്നു. രോഗികള്‍ക്ക് നിരവധി സേവനങ്ങളാണ് സെൻറര്‍ ലഭ്യമാക്കുന്നത്. പുകയില നിയന്ത്രണ കേന്ദ്രം ജനുവരിയിലും ആരംഭിച്ചു. യു.എസ് ആസ്ഥാനമായുള്ള ജോയൻറ് കമീഷന് ഇൻറര്‍നാഷനല്‍ (ജെ.സി.ഐ), എച്ച്.എം.സിയുടെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്തി ഗോള്‍ഡ് സീല്‍ അംഗീകാരം നൽകിയത് കഴിഞ്ഞ വർഷമാണ്. 13 സേവനങ്ങളില്‍ ഹമദ് ഡെൻറല്‍ സെൻറര്‍, മാനസികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെയുള്ളവയും അംഗീകാരം നേടിയിരുന്നു.
സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന അള്ട്രാഹൈടെക് സ്പെഷാലിറ്റി ഹോസ്പിറ്റൽ സിദ്റ മെഡിസിനാണ് ആരോഗ്യരംഗത്ത് ഖത്തറിെൻറ യശസ്സ് ഉയർത്തിക്കാട്ടുന്ന മറ്റൊരു സ്ഥാപനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി നിരവധി പുതിയ സേവനങ്ങളാണ് അടുത്തിടെ സിദ്റയിൽ തുടങ്ങിയിരിക്കുന്നത്. സങ്കീര്‍ണമായ നിരവധി ശസ്ത്രക്രിയകളും സിദ്റയിൽ വിജയകരമായി നടന്നിട്ടുണ്ട്. പുതിയ മെഡിക്കല്‍ സിറ്റി ആശുപത്രികള്‍ ഖത്തറിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ സൗകര്യങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് (പി.എച്ച്.സി.സി) ഖത്തറിലുടനീളം നിരവധി പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.