നികുതി ആരോഗ്യത്തിന് ഗുണകരം,പുകവലി ഹാനികരം
text_fieldsആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ്-കോളകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനായി നികുതിയെ ഉപയോഗിക്കുകയാണ് ഖത്തർ സർക്കാർ. ഇത്തരം ഉൽപന്നങ്ങൾക്ക് സെലക്ടിവ് നികുതി ചുമത്തുന്നത് ഫലത്തിൽ അവയുടെ ഉപയോഗം കുറയുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. പുകയില ഉൽപന്നങ്ങള്, അനുബന്ധ ഉൽപന്നങ്ങള്, ശീതളപാനീയങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍ എന്നിവക്കാണ് പ്രധാനമായും ഖത്തറിൽ അടുത്തിടെ നികുതി ചുമത്തിയിരിക്കുന്നത്. നികുതി വര്‍ധന നടപ്പായതോടെ പുകയില ഉല്പന്നങ്ങളുടെ വിലയില്‍ കുത്തനെ വര്‍ധനവുണ്ടായി.
ഇത് പുകവലി ശീലം കുറക്കുന്നതിന് സഹായകമാകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. യുവജനങ്ങളിലും കുട്ടികളിലും പുകയിലയുടെ ഉപയോഗം കുറക്കുന്നതിന് പര്യാപ്തമായ ഏറ്റവും മികച്ച മാര്ഗങ്ങളിലൊന്നിതാണെന്ന് ലോകാരോഗ്യസംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജനല്‍ ഓഫിസിലെ പുകയിലമുക്ത പരിപാടിയുടെ ഉപദേശക ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു പല രാജ്യങ്ങളിലും ഇത്തരത്തില്‍ നികുതി വര്‍ധന നടപ്പാക്കിയത് ഫലം കണ്ടിട്ടുണ്ട്. ഒരു പാക്കറ്റ് സിഗരറ്റിന് പത്തുശതമാനം വില വര്‍ധിപ്പിച്ചാല്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഇവയുടെ ആവശ്യകത നാലുശതമാനവും ചെറുകിട ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ അഞ്ചുശതമാനവും കുറക്കാനാകുമെന്നാണ് കണക്കുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.