ആരോഗ്യത്തിനായി പേര് ചേർത്തവർ 40000
text_fieldsദോഹ: രോഗികളുടെ ചികിത്സാ വിവരങ്ങളും മറ്റു ആരോഗ്യ സംബന്ധമായ വിവരങ്ങളും അറിയുന്നതിനായുള്ള ‘മൈ ഹെൽത്ത്’ വെബ് പോർട്ടലിൽ ഇതുവരെയായി രജിസ്റ്റർ ചെയ്തത് 40000ഓളം ആളുകൾ.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ‘മൈ ഹെൽത്ത്’ പോർട്ടലിലൂടെ രോഗികൾക്ക് തങ്ങളുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങൾ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ലഭ്യമാകുമെന്നതാണ് സവിശേഷത. www.myhealth.qa എന്ന അഡ്രസിലൂടെയാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്.
ഹമദ് മെഡിക്കൽ കോർപറേഷനും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷനും കീഴിൽ ചികിത്സ തേടുന്നവർക്കാണ് തങ്ങളുടെ പ്രധാന ആരോഗ്യ വിവരങ്ങളും ടെസ്റ്റ് റിസൾട്ടുകളും വരാനിരിക്കുന്ന അപ്പോയിൻറ്മെൻറുകളും മരുന്നുകളുടെ വിവരങ്ങളും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ അറിയാൻ സാധിക്കുക.
ഈ വർഷം മാർച്ചിലാണ്, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പോർട്ടലിെൻറ ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്.
രോഗികളെ തങ്ങളുടെ ആരോഗ്യകാര്യത്തിൽ സ്വന്തമായ തീരുമാനമെടുക്കുന്നതിൽ കൂടുതൽ പ്രബുദ്ധരാക്കുകയെന്ന ലക്ഷ്യത്തിൻറ ഭാഗമാ യാണ് ‘മൈ ഹെൽത്ത്' ’ പോർട്ടൽ.
ക്ലിനിക്കൽ ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് ‘മൈ ഹെൽത്ത്’ പോർട്ടൽ പ്രവർത്തിക്കുന്നത്.
രോഗികളെ സംബന്ധിച്ച് പൂർണമായ മെഡിക്കൽ വിവരങ്ങളാണ് പോർട്ടലിലൂടെ ലഭ്യമാകുന്നത്.
പോർട്ടൽ ആരംഭിച്ചത് മുതൽ മെഡിക്കൽ വിവരങ്ങളറിയാൻ രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ എണ്ണം വർധി ച്ചുവരികയാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ക്ലിനിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽവഹാബ് അൽ മുസ്ലിഹ് പറഞ്ഞു.
ഒരു സ്ഥലത്തിരുന്ന് തങ്ങളുടെ പൂർണ ആരോഗ്യ–ചികിത്സാ വിവരങ്ങൾ അറിയാൻ സാധിക്കുന്നതോടൊപ്പം ഡോക്ടർമാരുമായി ഇത് സംബന്ധിച്ച് ചർച്ച ചെയ്യാനും കഴിയുന്നുവെന്നും ഡോ. അൽ മുസ്ലിഹ് കൂട്ടിച്ചേർത്തു.
വെബ്സൈറ്റ് വഴിയോ എച്ച് എം സി, പി എച്ച് സി സി കേന്ദ്രങ്ങൾ വഴിയോ പോർട്ടലിൽ രെജിസ്റ്റർ ചെയ്യാൻ ക ഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.