കൊടിയത്തൂർ സ്വദേശികളായ ആരോഗ്യപ്രവർത്തകരെ ആദരിച്ചു
text_fieldsദോഹ: കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനത്തിൽ രംഗത്തുള്ള കൊടിയത്തൂർ സ്വദേശികളായ ആരോഗ്യപ്രവർത്തകരെ കൊടിയത്തൂർ ഏരിയ സർവിസ് ഫോറം ആദരിച്ചു. ഫോറം അംഗങ്ങളുമാണിവർ.ഡോ. മജീദ് മാളിയേക്കൽ, ഡോ. ടി.ടി. അബ്ദുൽ വഹാബ്, അബ്ദുല്ല യാസീൻ, മർവ യാസീൻ, നഹാസ് മുഹമ്മദ്, ഫൗസിയ നഹാസ്, സാജിദ ഇർഷാദ്, ഷിജിന വർദ, പ്രിജിത്ത്, ടി.എൻ. റാഷിഫ് എന്നിവരെയാണ് ആദരിച്ചത്. ആരോഗ്യപ്രവർത്തകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
സ്വദേശി -വിദേശി പരിഗണനയില്ലാതെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കിയതും മരണനിരക്ക് ഗണ്യമായി കുറക്കാനായതുമാണ് ഖത്തറിനെ വ്യത്യസ്തമാക്കിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾമികച്ച ആസൂത്രണത്താലും പൊതുജനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെയാണ് ഖത്തർ നടപ്പിലാക്കിയതെന്നും യോഗത്തിൽ അനുസ്മരിച്ചു. കോവിഡ് രോഗ പ്രതിരോധത്തിലും രോഗികളെ പരിചരിക്കുന്നതിലും ലോകത്തിനുതന്നെ മാതൃകയായ ഖത്തറിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ളവർ, സാമൂഹിക പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവരുടെ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.ഭാരവാഹികളായ ഇമ്പിച്ചാലി, അസീസ് പുതിയോട്ടിൽ, ഇല്യാസ്, അമീൻ കൊടിയത്തൂർ, എം.എ. അസീസ്, ടി.എൻ. ഇർഷാദ്, ജാനിഷ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.