ഹൃദയാഘാതം: മലയാളി നഴ്സ് നിര്യാതയായി
text_fieldsഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് തത്ലീസിൽ നിര്യാതയായി. സൗദി ആരോഗ്യമന്ത്രാലയം തത്ലീസ് സെക്ടറിൽ ജോലിചെയ്യുന്ന ജാൻസി ഡൊമനിക് (49 ജാൻസി ഷിബു) ആണ് മരിച്ചത്. കോട്ടയം പുല്ലുകുത്തി മല്ലപ്പള്ളി തരളിക്കൽ ഷിബു വർഗീസിെൻറ ഭാര്യയാണ്. 20 വർഷമായി വെസ്റ്റ് തത്ലീസ് ഡിസ്പെൻസറിയിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്നു.
ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ജാൻസിയെ ഉടൻ തന്നെ തത്്ലീസ് ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അടുത്തമാസം ലീവിന് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഭർത്താവ് ഷിബു വർഗീസ് തത്്ലീസിൽ ഡ്രൈവറാണ്. കണ്ണൂർ പേരാവൂർ കുന്നുംപുറത്ത് കുടുംബാംഗമാണ് ജാൻസി. മക്കൾ: ജെഫീന, ജെയിൻ. പരേതനായ കുന്നുംപുറത്ത് ഡൊമനിക്-ബാബറ ഡൊമനിക് ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.