വേനൽ കാഠിന്യം: ഉച്ചക്ക് 11.30 മുതല്‍ മൂന്നുവരെ പുറം തൊഴിലാളികള്‍ക്ക് വിശ്രമം
text_fieldsദോഹ: രാജ്യത്ത് വേനലിന് കാഠിന്യമേറിയതോടെ പുറംജോലികളിലേർപ്പെടുന്ന തൊഴിലാളികൾക്ക് മധ്യാഹ്നവിശ്രമ സമ യം അനുവദിച്ച് ഉത്തരവായി. ഇതനുസരിച്ച് ഉച്ചക്ക് 11.30 മുതല്‍ മൂന്നുമണിവരെ പുറം തൊഴിലാളികള്‍ക്ക ് വിശ്രമ സമയമായിരിക്കും. മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ആഗ സ്റ്റ്31വരെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള അനുവദിക്കണമെന്നാണ് നിയമം വ്യക്തമാക ്കുന്നത്. ഈ രണ്ടര മാസക്കാലം കഴിഞ്ഞ കുറേവര്‍ഷങ്ങളായി വേനല്‍ക്കാലത്ത് തൊഴില്മന്ത്രാ ലയം ഇത്തരമൊരു നിയന്ത്രണം നടപ്പാക്കുന്നുണ്ട്.
തൊഴിലാളികൾക്ക് ഇത് ഏറെ ആശ്വാസകരമാവും. തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിക്കും.മധ്യാഹ്ന വിശ്രമ നിയമം ഖത്തറിലെ ലക്ഷക്കണക്കിന് പ്രവാസിതൊഴിലാളികള്‍ക്ക് ആശ്വാസമാകും. ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഒട്ടനവധി തൊഴിലാളികളാണ് ഖത്തറില്‍ നിര്മാണമേഖലയിലുള്പ്പടെയുള്ളത്. അവര്‍ക്കാണ് നിയമം ഏറെ ആശ്വാസമാകുന്നത്.
മധ്യാഹ്ന വിശ്രമ നിയമം എന്ത്?
തൊഴില്‍മന്ത്രാലയമാണ് എല്ലാ വർഷവും വേനൽകാലത്ത് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്നതില് നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ജോലിസമയം ക്രമീകരിച്ച് നിയമം എല്ലാ വര്‍ഷവും നടപ്പാക്കുന്നത്. ഇതനുസരിച്ച് രാവിലെയുള്ള ജോലിസമയം 11.30നുള്ളില്‍ അവസാനിപ്പിക്കണം. പരമാവധി അഞ്ച് മണിക്കൂര്‍ മാത്രമേ രാവിലെ ജോലി നല്‍കാവൂ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമേ വീണ്ടും ജോലി തുടങ്ങാവൂ. ഇതിലൂടെ തൊഴിലാളികള്‍ക്ക് കുറഞ്ഞത് ഉച്ചക്ക് മൂന്നര മണിക്കൂര്‍ വിശ്രമസമയം ലഭിക്കും.
നിയമം ലംഘിക്കുന്ന കമ്പനികളില്‍നിന്നും വന്‍തുക പിഴ ഈടാക്കും. കൂടാതെ കമ്പനി ഒരു മാസം വരെ പൂട്ടിയിടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. 2007മുതലാണ് മധ്യാഹ്ന വിശ്രമ സമയം അനുവദിക്കാന്‍ നിയമപരമായി തീരുമാനമെടുത്തത്. നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാല്‍ തൊഴില്‍മന്ത്രാലയത്തെ നേരിട്ട് വിളിച്ചറിയിക്കാം. ഇതിനായി ഹെല്‍പ്പ് ലൈനും സജ്ജമാക്കും. ഈ രണ്ടര മാസം തൊഴിലാളികളുടെ ജോലി സമയക്രമം തൊഴില്‍സ്ഥലത്ത് കൃത്യമായി പ്രദര്‍ശിപ്പിച്ചിരിക്കണം. തൊഴിലാളികള്‍ക്കും തൊഴില്‍ പരിശോധകര്‍ക്കും പെട്ടെന്ന് കാണാവുന്ന വിധത്തിലായിരിക്കണം ഡ്യൂട്ടി ഷെഡ്യൂള്‍ പ്രദര്‍ശിപ്പിക്കേണ്ടത്.
താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ
രാജ്യത്ത് ചൂട് കൂടിവരികയാണ്. ഖത്തറിലെ താപനില 40ഡിഗ്രി സെല്‍ഷ്യല്‍സിനു മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില മേഖലകളില്‍ താപനില 46 ഡിഗ്രിവരെയുണ്ടായിരുന്നു. വരുംദിവസങ്ങളിലും താപനില വര്‍ധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കടുത്ത ചൂടില്‍ ദീര്‍ഘനേരം ജോലി ചെയ്താല്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ട്. നിര്‍ജലീകരണത്തിലൂടെ തളര്‍ച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്. കടുത്തചൂടില്‍ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടാണ്. നിര്‍ജലീകരണമുണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും. ഇതെല്ലാം പരിഗണിച്ചാണ് മധ്യാഹ്ന വിശ്രമസമയം അനുവദിക്കാന്‍ തൊഴില്‍മന്ത്രാലയം തീരുമാനമെടുത്തത്. കടുത്തചൂടില്‍ തൊഴിലെടുക്കുമ്പോള്‍ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. അടിയന്തരസാഹചര്യങ്ങള്‍ നേരിടാനുള്ളസംവിധാനങ്ങള് തൊഴിലിടങ്ങളിലുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.