ചൂട് കൂടും, ജാഗ്രത വേണം
text_fieldsദോഹ: അന്തരീക്ഷ താപനിലയിലുണ്ടായ പെട്ടെന്നുള്ള വർധനവ് ഇന്നും തുട രുമെന്നും ജാഗ്രത പാലിക്കണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയി ച്ചു.
മൂന്ന് മുതൽ അഞ്ച് വരെ ഡിഗ്രി സെൽഷ്യസ് വർധനവാണ് സംഭവിക്കുക. ദോഹയിൽ ശരാശരി താപ നില 45 ഡിഗ്രി ആകുമെന്നും രാജ്യത്തിെൻറ മധ്യ, ദക്ഷിണ ഭാഗങ്ങളിൽ താപനില വർധിക്കാനിടയുണ്ടെന്നും വകുപ്പ് ട്വീറ്റ് ചെയ്തു. താപനിലയിലുണ്ടായ വർധനവ് കണക്കിലെടുത്ത് വകുപ്പിെൻറ നിർദേശങ്ങൾ താഴെ:
1. തുറസ്സായ സ്ഥലങ്ങളിലെ പ്രവൃത്തികൾ പരമാവധി ഒഴിവാക്കുകയും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പ തിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
2. നേർത്തതും ഇളം നിറങ്ങളിലുള്ളതുമായ വസ്ത്രം മാത്രം ധരിക്കുക.
3. ജലപാനം വർധിപ്പിക്കുക.
4. കുട്ടികളെ വാഹനത്തിൽ തനിച്ചാക്കരുത്.
5. തുറസ്സായ സ്ഥലങ്ങളിൽ ജോലിയിലേർപ്പെടുന്നവർ ഇടവേളകൾ എടുക്കുകയും തണലുകളിൽ വിശ്രമിക്കു കയും ചെയ്യുക.
കനത്ത വേനൽ ചൂട് പരിഗണിച്ച് ആഗസ്റ്റ് 31വരെ പുറം തൊഴിൽ തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള അനുവദിച്ചിട്ടുണ്ട്. രണ്ടര മാസക്കാലം ഉച്ചക്ക് 11.30 മുതല്‍ മൂന്നു മണിവരെ പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് വിശ്രമ സമയമായിരിക്കും. കഴിഞ്ഞ കുറേവര്‍ഷങ്ങളായി വേനല്‍ക്കാലത്ത് തൊഴില്‍മന്ത്രാലയം ഇത്തരമൊരു നിയന്ത്രണം നടപ്പാക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിക്കും. സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്നതില് നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ജോലിസമയം ക്രമീകരിച്ചു നിയമം എല്ലാ വര്‍ഷവം നടപ്പാക്കുന്നത്. രാവിലെയുള്ള ജോലിസമയം 11.30 നുള്ളില്‍ അവസാനിപ്പിക്കണം. പരമാവധി അഞ്ച് മണിക്കൂര്‍ മാത്രമേ രാവിലെ ജോലി നല്‍കാവൂ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമേ വീണ്ടും ജോലി തുടങ്ങാവൂ എന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.