വേനൽച്ചൂട് തൊഴിലാളികളെ എങ്ങനെ ബാധിക്കുന്നു; പഠനത്തിനൊരുങ്ങി മന്ത്രാലയം
text_fieldsദോഹ: വേനൽച്ചൂട് തൊഴിലാളികളുെട ജോലിയെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ഭരണകാര്യ-തൊഴിൽ-സാമൂഹിക ക്ഷേമവക ുപ്പ് പ്രത്യേക പഠനം തുടങ്ങി. തൊഴിൽ ക്ഷമതയെ രാജ്യത്തെ കഠിനമായ വേന ൽച്ചൂട് എങ്ങനെ ബാധിക്കുെന്നന്നതും പഠനത്തിൽ വിഷയമാകും. ലോക തൊഴി ൽസംഘടന, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവയുമായി ചേർന്ന് ഖത്തറിെൻറ വിവിധ മേഖലകളിൽ ഇതുസംബന്ധിച്ച പഠനം നടത്തും. വിവിധ തൊഴിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇതുവഴി വേനൽച്ചൂട് അവരുടെ തൊഴിലാളികളെ എങ്ങനെ ബാധിക്കുെന്നന്ന് മനസ്സിലാക്കാൻ കഴിയും. പഠനത്തിെൻറ ഫലം വിലയിരുത്തി വേനൽച്ചൂടിെൻറ പ്രശ്നങ്ങൾ തൊഴിൽ ക്ഷമതയെ ബാധിക്കുെന്നങ്കിൽ പരിഹാരനടപടികൾ കൈകൊള്ളാനും ഇതിലൂടെ സാധിക്കും.
വേനൽച്ചൂടിെൻറ പ്രശ്നങ്ങളിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുക എന്നത് രാജ്യത്തിെൻറ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയത്തിലെ തൊഴിൽ വകുപ്പ് അസി.അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ കടുത്ത വേനൽച്ചൂട് വലിയ പ്രശ്നമാണ്. ഇതു പരിഗണിക്കേണ്ട സുപ്രധാന കാര്യവുമാണ്. പഠനത്തിലൂടെയും സർവേയിലൂടെയും തൊഴിലാളികളുെട പ്രശ്നങ്ങൾ മനസ്സിലാക്കും. അതുവഴി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും കഴിയും.
രണ്ടുമാസത്തെ പഠനമാണ് നടത്തുക. ഗ്രീസിലെ തെസ്സലീസ് യൂനിവേഴ്സിറ്റിയിലെ ഫേം ലബോറട്ടറിയുമായി സഹകരിച്ചാണ് പഠനം നടത്തുക.
കെട്ടിട നിർമാണ സ്ഥലങ്ങൾ, 2022 ലോകകപ്പിെൻറ പണികൾ പുരോഗമിക്കുന്ന വിവിധ സ്ഥലങ്ങൾ എന്നിവയുമായി ബന്ധെപ്പട്ട നിർമാണ പ്രവൃത്തികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ തന്നെ സുപ്രീം കമ്മിറ്റിയുടെ വിവിധ തൊഴിൽ ഇടങ്ങളിൽ വേനലിനെ പ്രതിരോധിക്കാനുള്ള വിവിധ സൗകര്യങ്ങൾ തൊഴിലാളികൾക്ക് നൽകുന്നുണ്ട്. തൊഴിൽ സ്ഥലങ്ങളിൽ തണുപ്പുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. പഠനം ഇൗ മേഖലയിലെ പുതിയ സംഭാവനയായിരിക്കുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഖത്തർ പ്രൊജക്ട് ഒാഫിസ് ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.