ഖത്തറിൽ ശക്തമായ മഴ; ജാഗ്രത നിർദേശം
text_fieldsദോഹ: വ്യാഴാഴ്ച രാവിലെ മുതൽ ദോഹ ഉൾപ്പെടെ ഖത്തറിന്‍റെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ. ഇടിയോടു കൂടിയ മഴ മണിക്കൂറുകൾ തുടർന്നു. ബുധനാഴ്ച തന്നെ രാജ്യത്തിന്‍റെ ചിലയിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. അതിന്‍റെ തുടർച്ചയായി, വ്യാഴാഴ്ച നേരം പുലർന്നതു തന്നെ മഴയിലേക്കായി.
ഇടിയോട് കൂടി മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥാ വിഭാഗം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ദോഹ, അൽ വക്റ, വുകൈർ, ഐൻ ഖാലിദ് ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ മഴ പെയ്തു. മഴയിൽ താമസക്കാർ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഫ്ലാറ്റുകൾ, വില്ലകൾ ഉൾപ്പെടെ കെട്ടിടങ്ങളുറെ റൂഫ് ടോപ്പിലും മരങ്ങൾക്കരികിലും നിൽക്കരുത്. ശക്തമായ മഴയിൽ അപ്രതീക്ഷിത വെള്ളക്കെട്ടുകൾ രൂപപ്പെടാനും ദൂരകാഴ്ച കുറയാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രതാ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.