‘പൊതുജനാരോഗ്യ മേഖലയിൽ ശേഷി വർധനവിനുള്ള നയങ്ങൾ നടപ്പാക്കുന്നതിന് പ്രാധാന്യം നൽകണം’
text_fieldsദോഹ: പൊതുജനാരോഗ്യ മേഖലയിൽ ശേഷി വർധനവിനുള്ള നയങ്ങൾ നടപ്പാക്കുന്നതിലെ പ്രാധാന്യത്തിന് ഉൗന്നൽ നൽകി ഖത്തർ. മനുഷ്യാവകാശ കൗൺസിലിെൻറ 35ാം സെഷനിൽ പൊതു ആരോഗ്യത്തിൽ ശേഷി വർധനവ് കാര്യക്ഷമമാക്കുകയെന്ന വിഷയത്തിലെ ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കവെയാണ് ജനീവയിലെ യു എൻ ഓഫീസിലെ ഖത്തർ പെർമനൻറ് മിഷൻ സെക്കൻഡ് സെക്രട്ടറി നൂർ ഇബ്റാഹീം അൽ സാദ ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ശാരീരിക– മാനസിക ആരോഗ്യത്തിനുള്ള അവകാശം പൂർണമായ രീതിയിൽ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതം ഉറപ്പുവരുത്താനുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നും അേദ്ദഹം അറിയിച്ചു.
ഇതിെൻറ ഭാഗമായി ഖത്തർ ദേശീയ ദർശനത്തിന് രൂപം നൽകിയിട്ടുണ്ട്. ആഴത്തിലുള്ള ആരോഗ്യ രക്ഷാ സംവിധാനത്തിലൂടെ ശാരീരികമായും മാനസികമായും കൃത്യതയുള്ളതും ആരോഗ്യമുള്ളതുമായ സമൂഹത്തെ വാർത്തെടുക്കൽ ലക്ഷ്യമിട്ടുള്ളതാണിത്. ഇതേലക്ഷ്യവുമായി ആരോഗ്യമുള്ള തലമുറയെ ഉറപ്പുവരുത്തുന്നതിന് ആരോഗ്യ രക്ഷാ സംവിധാനം വികസിപ്പിക്കാൻ ദേശീയ ആരോഗ്യ കർമപദ്ധതി (2011– 16) രൂപവത്ക്കരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിൽ രാജ്യാന്തര തലത്തിലുള്ള സർക്കാറുകളുടെ സഹകരണം വ്യാപകമാക്കുന്നതിന് വർഷംതോറും ദോഹയിൽ വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത് (വിഷ്) ഖത്തർ നടത്തിവരുന്നു. മികച്ച ആരോഗ്യ നയങ്ങൾ മുന്നോട്ടുവെക്കുകയും പ്രധാന വെല്ലുവിളികളെ നേരിടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന വേദിയാണ് വിഷ്. ഇതുവഴി നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. സിദ്റ മെഡിക്കൽ ആൻഡ് റിസർച്ച് സെൻ്റർ ആരോഗ്യ മേഖലയിലെ ശേഷി നിർമാണത്തിന് നല്ല തെളിവാണ്. സിദ്റ മെഡിക്കൽ ആൻഡ് റിസർച്ച് സെൻറർ ഖത്തരി വിദ്യാർഥികളെയും ബിരുദക്കാരെയും ലക്ഷ്യമിട്ട് പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും നൂർ ഇബ്റാഹീം അൽ സാദഅറിയിച്ചു. പൊതു ആരോഗ്യത്തിലും മരുന്നുകൾ ലഭ്യമാക്കുന്നതിൽ മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധത, അന്താരാഷ്ട്ര തലത്തിലുള്ള നിക്ഷേപം എന്നിവ ആവശ്യമാണന്നും അേദ്ദഹം പറഞ്ഞു.
പൊതു ആരോഗ്യ സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനും െട്രഡ് റിലേറ്റഡ് ആസ്പെക്ട്സ് ഓഫ് ഇൻ്റലക്ച്വൽ െപ്രാപ്പർട്ടി റൈറ്റ്സ് (ട്രിപ്സ്) കരാറുമായി ബന്ധപ്പെട്ട ദോഹ മന്ത്രിതല പ്രഖ്യാപനം നടന്നതും അദ്ദേഹം പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.