അമീറും ഫ്രഞ്ച് ധനകാര്യ മന്ത്രിയും ചർച്ച നടത്തി
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫ്രാൻസിന്റെ സാമ്പത്തിക, വ്യാവസായിക, ഡിജിറ്റൽ മന്ത്രി ബ്രൂണോ ലെ മെയിറെയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിലായിരുന്നു കൂടിക്കാഴ്ച.ഫ്രഞ്ച് മന്ത്രിക്കൊപ്പം അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘവുമുണ്ടായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും യോഗം ചർച്ച ചെയ്തു. നിക്ഷേപം, സമ്പദ്വ്യവസ്ഥ, വ്യവസായം എന്നീ മേഖലകളിലെ സഹകരണം ചർച്ചയിൽ വിഷയമായി. പൊതുവായ മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.