കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി ഖത്തർ കെ.എം.സി.സി
text_fieldsദോഹ: നാട്ടിൽ കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി ഖത്തർ കെ.എം.സി.സി. കോഴിക്കോട് സി.എച്ച് സെൻററിന് ഏഴ് ഡയാലിസിസ് മെഷീനുകളും 20 ലക്ഷം രൂപയും കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നൽകി. നാട്ടിൽ നടന്ന ചടങ്ങിൽ പാറക്കൽ അബ്്ദുല്ല എം.എൽ.എ സി.എച്ച് സെൻറർ പ്രസിഡൻറ് കെ.പി. കോയക്ക് മെഷീനുകൾ കൈമാറി. സി.എച്ച് സെൻററിനുള്ള 20 ലക്ഷം രൂപ ഖത്തർ കെ.എം.സി.സി സ്ഥാപക പ്രസിഡൻറ് പി.കെ. അബ്്ദുല്ലയിൽനിന്ന് സി.എച്ച് സെൻറർ ജനറൽ സെക്രട്ടറി എം.എ. റസാഖ് ഏറ്റുവാങ്ങി.
യോഗം കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഇ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞടുക്കപ്പെട്ട ഖത്തർ കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡൻറ് കൂടിയായിരുന്ന പി.വി. ബഷീറിനും ചെക്യാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ. ഖാലിദിനും ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി ഉപഹാരം നൽകി.
നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട എം.സി. സുബൈറിന് ഖത്തർ കെ.എം.സി.സി സംസ്ഥാന ജന.സെക്രട്ടറി അസീസ് നരിക്കുനിയും 2020 വർഷത്തെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എസ്. ആയിഷക്ക് സാജിദ് നടുവണ്ണൂരും ഉപഹാരങ്ങൾ കൈമാറി. ചൂലൂർ സി.എച്ച് സെൻററിനുള്ള ഫണ്ട് ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുറഹിമാൻ ചൂലൂർ സി.എച്ച് സെൻറർ ജന. സെക്രട്ടറി കെ.എ. ഖാദറിന് കൈമാറി.
യു.പി, മംഗളൂരു കലാപ ബാധിതർക്കുള്ള ഫണ്ട് സംസ്ഥാന കെ.എം.സി.സി സെക്രട്ടറി മുസ്തഫ എലത്തൂർ ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് സാജിദ് നടുവണ്ണൂരിന് കൈമാറി. ഖത്തർ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് സീനിയർ റിസോഴ്സ്പേഴ്സൻ ഫൈസൽ കായക്കണ്ടി സംസാരിച്ചു. ദുൈബ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ഖത്തർ കെ.എം.സി.സി സംസ്ഥാന ജന. സെക്രട്ടറി അസീസ് നരിക്കുനി, സെക്രട്ടറിമാരായ മുസ്തഫ എലത്തൂർ, അഷറഫ് കനവത്ത്, നസീർ അരീക്കൽ, മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ, കെ.ടി. കുഞ്ഞമ്മദ്, ഷാനവാസ് ബേപ്പൂർ, പി.സി. ഷരീഫ്, അബ്ദുറഊഫ് ബേപ്പൂർ, ഷമീർ കുന്ദമംഗലം, കപ്ലിക്കണ്ടി പോക്കർ ഹാജി, എം.എൻ. സിദ്ദീഖ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച്. നജ്മ ബീവി, സമദ് കുഞ്ഞിക്കണ്ടി എന്നിവർ സംസാരിച്ചു.
കുന്നുമ്മൽ റസാഖ്, ബഷീർ നാദാപുരം, സൂപ്പി കല്ലറക്കൽ, സലീം, മായിൻ, ടി.ടി. അബ്ദുറഹിമാൻ, ടി.പി. അക്ബർ, മുഹമ്മദ്, ഖാദർ ഹാജി ബാലുശ്ശേരി, സി.എച്ച് സെൻറർ സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ, ബാസിൽ ബേപ്പൂർ, മണ്ണങ്കര അബ്ദുറഹിമാൻ, അസ്ഹർ അലി പുനൂർ, മൊയ്തു പുറമണ്ണിൽ, ടി.പി. ബഷീർ, സി.കെ. അബ്ദുല്ല, സിദ്ദീഖ് ബേപ്പൂർ, അസീസ് കറുത്തേടത്ത് എന്നിവർ സംബന്ധിച്ചു. അബ്ബാസ് മുക്കം ഖിറാഅത്ത് നടത്തി. ജില്ല സെക്രട്ടറി പുന്നക്കൽ മഹമൂദ് സ്വാഗതവും ഷാജഹാൻ ഓമശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.