വാടക തർക്കപരിഹാരത്തിന് ഹെൽപ് ലൈൻ
text_fieldsദോഹ: വാടക കരാറുകൾ സംബന്ധിച്ചും മറ്റുമുള്ള തർക്കങ്ങൾക്ക് വിളിപ്പുറത്ത് പരിഹാരമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. സർക്കാറിന്റെ ഏകീകൃത ആശയവിനിമയ കേന്ദ്രത്തിനു (യു.സി.സി) കീഴിൽ 184 എന്ന ടോൾ ഫ്രീ നമ്പറിലൂടെ വാടകകരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മന്ത്രാലയത്തിന്റെ വാടക തർക്ക പരിഹാരി കമ്മിറ്റി (ആർ.ഡി.സി) അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും പരിഹാരം നേടാനും കഴിയും.
ആവശ്യക്കാരന് ഈ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചുകൊണ്ട് അവരുടെ സംശയങ്ങളും അഭിപ്രായങ്ങളും അധികൃതരുമായി പങ്കുവെക്കാനും ഉത്തരം കണ്ടെത്താനും കഴിയും. പൊതുജനങ്ങൾക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ഒരുക്കിയത്.
ഖത്തറിലെ കമ്പനികൾ, പൗരന്മാർ, താമസക്കാർ, സന്ദർശകർക്ക് എന്നിവർക്ക് രാജ്യത്തെ ഭൂവുടമകളും വാടകക്കാരുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണങ്ങളും ഫയൽ ചെയ്യാനും ഇതുവഴി കഴിയും. നിരവധി വകുപ്പുകളും കമ്മിറ്റികളും തമ്മിലെ ആശയവിനിമയ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുക കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളുടെ പരാതികളുടെയും അപേക്ഷകളുടെയും നടപടി ക്രമങ്ങൾ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനാണ് ഉപഭോക്തൃ സേവന വിഭാഗവും യു.സി.സിയും ഹെൽപ് ലൈൻ സേവനം തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.