ഹേമ കമ്മിറ്റി റിപ്പോർട്ട്: നടുമുറ്റം ഖത്തർ ചർച്ചസദസ്സ്
text_fieldsദോഹ: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് നടുമുറ്റം ഖത്തർ ചർച്ചസദസ്സ് സംഘടിപ്പിച്ചു. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് , പ്രവാസം പ്രതികരിക്കുന്നു’ എന്ന തലക്കെട്ടോടെ നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
കലാ സാംസ്കാരിക മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാനും ആഗോള തലത്തിൽ നവോത്ഥാന ചിന്തകൾ കൊണ്ടുവരാനും സിനിമകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നിരിക്കെ സിനിമ മേഖലയിൽനിന്ന് ഇത്തരം വാർത്തകൾ പുറത്തു വരുന്നത് നിരാശയുണ്ടാക്കുന്നതാണ്. തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമായിരിക്കണം. നീതി ലഭ്യമാകുന്നിടത്ത് ആൺ പെൺ വ്യത്യാസങ്ങളുണ്ടാവാൻ പാടില്ല. ലൈംഗിക ചൂഷണങ്ങളുൾപ്പെടെയുള്ള വെളിപ്പെടുത്തലുകളിൽ കൃത്യമായ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശനനടപടികളും ഇരകൾക്ക് നീതിയും ലഭ്യമാക്കണമെന്നും ചർച്ചയിൽ സംവദിച്ചവർ പറഞ്ഞു.
ലോക കേരളസഭാംഗം ഷൈനി കബീർ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, കെ.എം.സി.സി ഖത്തർ വിമൻസ് ജനറൽ സെക്രട്ടറി സലീന കോലോത്ത്, വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ്, യുനീക് ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, എഴുത്തുകാരി സിദ്ദിഹ, നാടക നടി മല്ലിക ബാബു, പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറിയും ഫിലിം പ്രൊഡ്യൂസറുമായ അഹ്മദ് ഷാഫി , ആർ.ജെ. തുഷാര, പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ മാള എന്നിവർ സംസാരിച്ചു. അഹ്സന കരിയാടൻ ചർച്ച നിയന്ത്രിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം സ്വാഗതവും നടുമുറ്റം വൈസ് പ്രസിഡന്റ് ലത കൃഷ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.