കൈയടിനേടി 'എ ഹീറോ'
text_fieldsദോഹ: കോവിഡിനോട് ബൈ പറഞ്ഞ് നിറഞ്ഞുകവിഞ്ഞ സിനിമ പ്രേമികൾക്കു മുമ്പാകെ അജ്യാൽ ചലച്ചിത്ര മേളക്ക് തുടക്കം. ഞായാറാഴ്ച രാത്രിയിൽ ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ അക്കാദമി നാമനിർദേശം ലഭിച്ച ചിത്രമായ ' എ ഹീറോ'യുടെ പ്രദർശനത്തോടെയായിരുന്നു ഒമ്പതാമത് അജ്യാൽ ഫെസ്റ്റിന് തുടക്കമായത്. നിറഞ്ഞ കൈയടികളോടെയായിരുന്നു പ്രദർശന ചിത്രത്തെ കാണികൾ വരവേറ്റത്. രണ്ടാം ദിനമായ തിങ്കളാഴ്ച വോക്സ് സിനിമാസിലും 'എ ഹീറോ' പ്രദർശിപ്പിച്ചു. സമകാലിക സാമൂഹിക യാഥാർഥ്യങ്ങളെ തുറന്നു കാട്ടുന്ന ചിത്രം പ്രേക്ഷക മനസ്സിൽ ഒരുപാട് ചോദ്യങ്ങളും വേദനകളും സമ്മാനിച്ചുകൊണ്ടാണ് പ്രദർശനം പൂർത്തിയാക്കുന്നത്.
തിങ്കളാഴ്ച നടന്ന ഓപൺ ഫോറത്തിൽ ചിത്രത്തിലെ അഭിനേതാക്കളായ അമിർ ജദിദിയും ഫെറിഷ്തെ സദ്റോഫായും സംസാരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പടരുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും ലോകത്തെ ഓരോ വ്യക്തിയെയും എങ്ങനെ ബാധിക്കുെന്നന്ന ചിന്ത കാഴ്ചക്കാരിലേക്ക് പകരുന്നതാണ് സിനിമയുടെ സന്ദേശമെന്ന് അമിർ ജദിദി പറഞ്ഞു. ലോകമെങ്ങും സമൂഹ മാധ്യമങ്ങൾ സ്വാധീനം നേടിയ പശ്ചാത്തലത്തിൽ സിനിമയുടെ സന്ദേശം ആഗോള പ്രസ്തമാകുെന്നന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ സ്ത്രീകളുടെ കരുത്തും ശാക്തീകരണവും വെളിപ്പെടുത്തുന്നതാണ് സിനിമയിൽ തെൻറ റോൾ എന്ന് ഫെറിഷ്തെ സദ്റോഫാ പറഞ്ഞു. കടംവാങ്ങിയ തുക തിരിച്ചടക്കാൻ കഴിയാതെ ജയിലിലായ റഹിമിെൻറയും, രണ്ടു ദിവസത്തെ അവധിക്കാലയളവിനുള്ളിൽ കാശുനൽകിയ ആളെ ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
അജ്യാലിൽ ഇന്ന്
ഗീക്ഡോം: 4 pm -ദി ലയൺ കിങ് (88 മിനിറ്റ്)
വോക്സ് സിനിമ 10: 5.00pm േപ്ല ഗ്രൗണ്ട് (72 മിനിറ്റ്), 8.00pm ഡിയർ ഫ്യൂച്ചർ ചിൽഡ്രൻ (89 മിനിറ്റ്)
വോക്സ് സിനിമ 11: 7.30pm ലില്ലി ടോപ്ൾസ് ദി വേൾഡ് (90മി).
വോക്സ് സിനിമ 12: 5.30pm ജോസി, ദി ടൈഗർ ആൻറ് ദി ഫിഷ് (98 മിനിറ്റ്), 8.30pm നോട് സോ ഫ്രണ്ട്ലി നൈബർഹുഡ് അഫയർ (94മിനിറ്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.